രാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും സംഘത്തെയും കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ
text_fieldsആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും മര്ദിക്കുന്നതായ പരാതി അന്വേഷിക്കാന്‍ചെന്ന എസ്.ഐക്കും പൊലീസ് സംഘത്തിനുംനേരെ അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ കറുകയില്‍ വാര്‍ഡില്‍ കുന്നുകണ്ടംവേലി വീട്ടില്‍ സൈജുവിനെയാണ് (38) ആലപ്പുഴ നോര്‍ത്ത് എസ്.ഐ റിജിന്‍ എം. തോമസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിലെത്തിയ എസ്.ഐയും സംഘവും അക്രമാസക്തനായ പ്രതിയെ ശാന്തനാക്കാന്‍ ശ്രമിച്ചു. എന്നാൽ, എസ്.ഐയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ഇദ്ദേഹം കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
പൊലീസിനെ അക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി മദ്യലഹരിയില്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്ന ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് ഗാര്‍ഹികപീഡന വകുപ്പ് പ്രകാരം പ്രത്യേകം കേസെടുത്തു.
പ്രതിയുടെ ഭാര്യയും കുട്ടിയും ചികിത്സ തേടി. സി.പി.ഒമാരായ കെ.എസ്. ഷൈജു, പ്രവീണ്‍ എം., വി.വി. മനോജ്, പി.ബി. ജഗദീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കുട്ടിയെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള വകുപ്പുകള്‍കൂടി ചേര്‍ക്കുമെന്ന് ആലപ്പുഴ ഡിവൈ.എസ്.പി ഡി.കെ. പൃഥ്വിരാജ് അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

