ആലപ്പുഴ: വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുല്ലച്ചുവട്ടിൽ വീട്ടിൽ റഷീദിനെയാണ് (45) നോർത്ത് െപാലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
റഷീദ് ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതുകണ്ട് പിടിച്ചുമാറ്റിയതിെൻറ വിരോധം തീർക്കാൻ വീട്ടിൽ അതിക്രമിച്ചുകയറി മൺവെട്ടി ഉപയോഗിച്ച് വീട്ടമ്മെയ ആക്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയതിനാൽ കൈക്കാണ് വെട്ടേത്. ഇതുകണ്ട് തടയാനെത്തിയ ഭർത്താവിെൻറ സുഹൃത്തിെൻറ വലതുകൈപത്തിക്ക് മുറിവേറ്റിരുന്നു.
ആലപ്പുഴ നോർത്ത് എസ്.ഐ ബി. ഷെഫീഖിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.