‘മാധ്യമം കുടുംബം’ വാക്കത്തൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്
text_fieldsആലപ്പുഴ: ‘ഒന്നിച്ച് നടക്കാം; ആരോഗ്യമുള്ള കുടുംബത്തിനായ്’ സന്ദേശവുമായി ഫെബ്രുവരി അഞ്ചിന് ആലപ്പുഴ ബീച്ചിൽ ‘മാധ്യമം കുടുംബം’ ഫാമിലി വാക്കത്തൺ പരിപാടിയുടെ ഭാഗമായി നടത്തിയ ഷൂട്ടിങ് ചാമ്പ്യൻഷിപ് വേറിട്ടതായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ ജില്ല റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.സി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. എ.ഡി.ആർ.എ എക്സിക്യൂട്ടിവ് അംഗം പി. മഹാദേവൻ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, ‘മാധ്യമം’ ബിസിനസ് സൊലൂഷൻ മാനേജർ ടി. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
ആലപ്പുഴ ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എസ്. ജോയി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം എ.സി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. റൈഫിൾ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ അവിരാ തരകൻ, ഡേവിസ് തയ്യിൽ, വി.എസ്. കണ്ണൻ, വിജു ജേക്കബ് എന്നിവർ സംബന്ധിച്ചു.
ജില്ല റൈഫിൾ അസോസിയേഷന്റെ സഹകരണത്തോടെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള മത്സരാർഥികൾ പങ്കെടുത്തു. 10 മീറ്റർ എയർറൈഫിൾ ഓപൺ സൈറ്റ്, 10 മീറ്റർ എയർപിസ്റ്റൾ ഓപൺ സൈറ്റ് ഇനങ്ങളിലായിരുന്നു മത്സരം. ആൺ-പെൺ വിഭാഗങ്ങളിലും യൂത്ത്, ജൂനിയർ, സീനിയർ വിഭാഗത്തിലും 50 പേർ പങ്കാളികളായി. വിജയികൾക്ക് വാക്കത്തൺ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

