‘മാധ്യമം കുടുംബം’ വാക്കത്തൺ: ആലപ്പുഴ ബീച്ചിൽ രജിസ്ട്രേഷൻ കൗണ്ടർ തുറന്നു
text_fieldsഞായറാഴ്ച ആലപ്പുഴ ബീച്ചിൽ നടക്കുന്ന ‘മാധ്യമം കുടുംബം’ ഫാമിലി വാക്കത്തൺ
ആദ്യ രജിസ്ട്രേഷൻ കടപ്പുറത്തെ കൗണ്ടറിൽ റഗ്ബി അസോസിയേഷൻ പ്രസിഡന്റ്
ഡോ. നിമ്മി അലക്സാണ്ടർക്ക് നൽകി ഒളിമ്പ്യൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ‘ഒന്നിച്ച് നടക്കാം; ആരോഗ്യമുള്ള കുടുംബത്തിനായ്’ എന്ന സന്ദേശവുമായി ഞായറാഴ്ച നടത്തുന്ന ‘മാധ്യമം കുടുംബം’ ഫാമിലി വാക്കത്തൺ രജിസ്ട്രേഷൻ കൗണ്ടർ ആലപ്പുഴ ബീച്ചിൽ തുറന്നു.ഞായറാഴ്ച രാവിലെ ഏഴിന് ബീച്ചിലെ ഹോമിയോ ആശുപത്രിക്ക് സമീപത്തുനിന്ന് വിജയ്പാർക്കുവരെയാണ് കൂട്ടനടത്തം. ബീച്ചിലെ വിജയ് പാർക്കിന് സമീപം തുറന്ന കൗണ്ടറിൽനിന്ന് ആദ്യ രജിസ്ട്രേഷൻ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടർക്ക് നൽകി ഒളിമ്പ്യൻ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
500 പേർക്കാണ് രജിസ്ട്രേഷൻ. കടപ്പുറത്ത് സജ്ജീകരിച്ച കൗണ്ടർ കൂടാതെ ‘മാധ്യമം’ ബ്യൂറോ ഓഫിസിലും രജിസ്ട്രേഷന് സൗകര്യമുണ്ട്. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ഭാരവാഹികളായ കെ. നാസർ, രാജേഷ് രാജഗിരി, വിമൽ പക്കി, മനോജ്, സന്തോഷ്, സി.വി. മനോജ് കുമാർ, ബോബൻ മാത്യു, ജോസഫ് ഇയോ, ‘മാധ്യമം’ ആലപ്പുഴ ബിസിനസ് സൊലൂഷൻ മാനേജർ ടി. പ്രശാന്ത്കുമാർ, സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എ.ആർ. ഉബൈദ് പുന്നപ്ര എന്നിവർ പങ്കെടുത്തു.

