‘മാധ്യമം കുടുംബം’ വാക്കത്തൺ: ജില്ലതല ഡബിൾ ബാഡ്മിന്റൺ മത്സരം നാളെ
text_fields‘മാധ്യമം’ കുടുംബം വാക്കത്തണിന്റെ ഭാഗമായി ‘കുടുംബം’ വായന പദ്ധതി ഉദ്ഘാടനം ജില്ല
കലക്ടർ കൃഷ്ണതേജ പ്രവാസി വ്യവസായി ആലപ്പുഴ ആര്യാട് ബൈത്തുൽ മിഷാനിൽ
അബ്ദുൽ കരീമിൽനിന്ന് കോപ്പി സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എ.ആര്. ഉബൈദ്, പുന്നപ്ര, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ. നാസർ, അനീഷ
അബ്ദുൽ കരീം, ഹദീൽ അബ്ദുൽ കരീം, മാധ്യമം കോഓഡിനേറ്റർ ഫസലുദ്ദീൻ എന്നിവർ സമീപം
ആലപ്പുഴ: ‘ഒന്നിച്ച് നടക്കാം; ആരോഗ്യമുള്ള കുടുംബത്തിനായ്’ സന്ദേശവുമായി ഫെബ്രുവരി അഞ്ചിന് ആലപ്പുഴയിൽ നടക്കുന്ന ‘മാധ്യമം കുടുംബം’ ഫാമിലി വാക്കത്തൺ പ്രചാരണാർഥം ഞായറാഴ്ച രാവിലെ ഒമ്പതിന് ജില്ലതല ഡബിൾ ബാഡ്മിന്റൺ മത്സരം പാതിരപ്പള്ളി മാവേലിപുരം ഓംകാർ ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.ജി. വിഷ്ണുവും ജനറൽ കൺവീനർ എം.കെ.എം. ജാഫറും അറിയിച്ചു
റൈഫിൾസ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് കിരൺ മാർഷൽ ഉദ്ഘാടനം ചെയ്യും. ജില്ല ഒളിമ്പിക്സ് അസോ. പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷതവഹിക്കും.
പാതിരാപ്പള്ളി മാവേലിപുരം ഓംകാർ ബാഡ്മിന്റൺ അക്കാദമിയുമായി ചേർന്നാണ് മത്സരം. വാക്കത്തണിന്റെ പ്രചരണാർഥം വിവിധ കായികമത്സരങ്ങൾ നടക്കും. വിജയികൾക്ക് ആലപ്പുഴ ബീച്ചിൽ നടക്കുന്ന വാക്കത്തൺ സമാപനവേദിയിൽ സമ്മാനങ്ങൾ നൽകും.

