കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥക്ക് നൽകി
text_fieldsപ്രതീകാത്മക ചിത്രം
പൂച്ചാക്കൽ: കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥയായ പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ കാക്കനാടൻവെളി അൻജുരൻ ജിത്തിന് പൂച്ചാക്കൽ പൊലീസിന്റെ സാന്നിധ്യത്തിൽ കൈമാറി.
സി.പി.എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ഓഫിസിന് സമീപത്തുനിന്ന് പാർട്ടി ഏരിയ സെന്റർ അംഗം പി.എം. പ്രമോദിന് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സ്വർണം കളഞ്ഞു കിട്ടിയത്.
സ്വർണം കളഞ്ഞു കിട്ടിയ സ്ഥലത്തിന്റെ സമീപത്തുള്ള വാർഡുകളിൽ 10ാം വാർഡ് മെംബറായ ജിതിൻ ചന്ദ്രബോസ് എല്ലാ വീടുകളിലും കയറി പ്രചാരണം നടത്തി ഉടമസ്ഥയെ കണ്ടെത്തുകയായിരുന്നു. ജ്വല്ലറിയിൽനിന്ന് വാങ്ങിയ ബില്ല് അടക്കം തെളിവുമായി വന്നതിന്റെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വെച്ച് സ്വർണം
കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

