Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

‘‘ക​ട​ന്നു​വ​രു​ന്നൂ..... ജ​ന​നാ​യ​ക​ൻ ക​ട​ന്നു​വ​രു​ന്നൂ’’അ​നൗ​ൺ​സ​റാ​യി മ​ന്ത്രി പി. ​പ്ര​സാ​ദ്

text_fields
bookmark_border
alappuzha
cancel
camera_alt

ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ​എ.​എം. ആ​രീ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള അ​നൗ​ൺ​സ്​​മെ​ന്‍റ്​

വാ​ഹ​ന​ത്തി​​ൽ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് 

ചേ​ർ​ത്ത​ല: ക​ട​ന്നു​വ​രു​ന്നു...​ക​ട​ന്നു​വ​രു​ന്നു...​ജ​ന​നാ​യ​ക​ൻ ക​ട​ന്നു​വ​രു​ന്നു... ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി..​ഈ രാ​ജ​വീ​ഥി​യി​ലൂ​ടെ ക​ട​ന്നു​വ​രു​ന്നു...​ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രീ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ മു​ന്നി​ൽ പോ​യ അ​നൗ​ൺ​സ്മെ​ന്‍റ്​ വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു​മു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു. വ​ഴി​യോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​വ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ച​യ​മു​ള്ള ശ​ബ്ദം പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ പെ​ട്ടു. ​നോ​ക്കു​മ്പോ​ൾ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം സി.​പി. എം ​ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ൽ​നി​ന്നു​മാ​യി​രു​ന്നു റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. ​ദേ​ശീ​യ പാ​ത​യി​ൽ 11ാം മൈ​യി​ലി​ൽ​നി​ന്ന്​ മ​ന്ത്രി പി. ​പ്ര​സാ​ദ് അ​നൗ​ൺ​സ്​​മെ​ന്‍റ്​ വാ​ഹ​ന​ത്തി​ൽ ക​യ​റി മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ അ​നൗ​ൺ​സ്​​മെ​ന്‍റ്​ ന​ട​ത്താ​റു​ള്ള പി. ​പ്ര​സാ​ദി​ന് ഇ​തൊ​രു പു​ത്ത​രി അ​ല്ലാ​യി​രു​ന്നു. ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല സൗ​ത്ത്, അ​ർ​ത്തു​ങ്ക​ൽ​വ​രെ അ​നൗ​ൺ​സ്​​മെ​ന്‍റ്​ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:am arifP PrasadalappuzhaLok Sabha Elections 2024
News Summary - lok sabha elections- am arif-p prasad- alappuzha
Next Story