ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; കുലുക്കമില്ലാതെ എൽ.ഡി.എഫ്
text_fieldsഎ.എം. ആരിഫ്, കെ.സി. വേണുഗോപാൽ
ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റ് ഉറപ്പിച്ച നിലയിൽ വലിയ ആത്മവിശ്വാസമാണ് എൽ.ഡി.എഫ് നേതാക്കൾ പങ്കുവെച്ചിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയായി കെ.സി. വേണുഗോപാൽ എത്തിയതോടെ മത്സരം കടുക്കുമെന്ന് അവർ പറയുന്നു. വരുംദിനങ്ങളിലെ പ്രചാരണമാകും വിജയിയെ നിശ്ചയിക്കുക. 2019ൽ ശബരിമല പ്രക്ഷോഭത്തിന്റെ കോളിളക്കത്തിനിടയിൽ എൽ.ഡി.എഫ് പിടിച്ചുനിന്ന ഏകയിടം എന്ന നിലയിലാണ് ആലപ്പുഴ ഇത്തവണയും എൽ.ഡി.എഫ് ഉറച്ചസീറ്റായി കണക്കുകൂട്ടിയത്. സിറ്റിങ് എം.പിയായ എ.എം. ആരിഫിന് എവിടെയും എതിർപ്പുകളില്ലെന്നതും ആത്മവിശ്വാസം വർധിപ്പിച്ചു. ആരിഫിനെ മുൻകൂട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുകയും ചെയ്തു.
യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ എം.പി കെ.സി. വേണുഗോപാലിന്റെ വരവ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. മണ്ഡലം ഉറപ്പായെന്നാണ് നേതാക്കൾ പറയുന്നത്. ഹിന്ദു വോട്ടുകൾ പരമാവധി നേടുന്നതിനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. കോൺഗ്രസിന് പരമാവധി എം.പിമാരെ കുറക്കുകയാണ് ബി.ജെ.പി അജണ്ട. ആലപ്പുഴയിൽ വലിയ പ്രചാരണത്തിലേക്ക് അവർ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

