കാറിന് വോട്ടുതേടി സൈക്കിളിൽ ഏഴാം ക്ലാസുകാരൻ
text_fieldsസൈക്കിളിൽ അൽഅമീന്റെ പ്രചാരണം
മാന്നാർ: വോട്ടുപിടിക്കാൻ സൈക്കിളിൽ പോസ്റ്റർ പതിച്ച ബോർഡുമായി കറങ്ങുന്ന ബാലൻ നാട്ടുകാർക്ക് കൗതുകമായി. കാർ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കായി സൈക്കിളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഏഴാം ക്ലാസുകാരനായ അൽ അമീൻ. മാന്നാർ ടൗൺ അഞ്ചാം വാർഡിൽ കാർ ചിഹ്നത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഷൈന നവാസിനുവേണ്ടി തകൃതിയായ പ്രചാരണത്തിലാണ് മാന്നാർ ചാപ്രയിൽ ദിൽഷാദിന്റെയും അനീഷയുടെയും മകനായ അൽ അമീൻ. ഷൈന സ്ഥാനാർഥിയായതു മുതൽ അൽ അമീൻ പ്രചാരണത്തിലാണ്. തിരുവല്ല എം.ജി.എം സ്‌കൂളിൽ പഠനമില്ലാത്ത ദിവസങ്ങളിൽ വാർഡിന്‍റെ എല്ലാ ഭാഗത്തും സൈക്കിളിൽ കറങ്ങിക്കൊണ്ടിരിക്കും. കുടിവെള്ളവും കൈയിലുണ്ടാകും.
ബ്ലോക്ക്, ജില്ല ഡിവിഷൻ സ്ഥാനാർഥികളായ ഹസീന സലാമിനും സുജിത് ശ്രീരംഗത്തിനും വേണ്ടി വോട്ടഭ്യർഥിക്കുന്നു. പ്രായപൂർത്തി വോട്ടവകാശം ഇല്ലെങ്കിലും കൊച്ചുമിടുക്കന്‍റെ ഒറ്റക്കുള്ള പ്രവർത്തനം കണ്ട് സ്ഥാനാർഥിയായ ഷൈന മുത്തം നൽകിയാണ് മടങ്ങിയത്. അൽ അമീന്‍റെ കുടുംബം കാലങ്ങളായി യു.ഡി.എഫ് പ്രവർത്തകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

