Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർത്യായനിയമ്മക്ക്​...

കാർത്യായനിയമ്മക്ക്​ ഓണക്കോടിയുമായി സാക്ഷരത മിഷൻ ഡയറക്​ടർ

text_fields
bookmark_border
കാർത്യായനിയമ്മക്ക്​ ഓണക്കോടിയുമായി സാക്ഷരത മിഷൻ ഡയറക്​ടർ
cancel
camera_alt

കാ​ർ​ത്യാ​യ​നി​യ​മ്മ​ക്ക്​​ സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​സ്. ശ്രീ​ക​ല ഓ​ണ​ക്കോ​ടി ന​ൽ​കു​ന്നു

ആ​ല​പ്പു​ഴ: ഏ​റ്റ​വും പ്രാ​യം കൂ​ടി​യ തു​ല്യ​ത പ​ഠി​താ​വാ​യ കാ​ർ​ത്യാ​യ​നി​യ​മ്മ​ക്ക്​ ഓ​ണ​ക്കോ​ടി​യു​മാ​യി സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല. ഏ​റ്റ​വും മു​തി​ർ​ന്ന പ​ഠി​താ​വി​ന് ഓ​ണ​ക്കോ​ടി ആ​ദ​ര​സൂ​ച​ക​മാ​യി ന​ൽ​കി​യ​താ​ണെ​ന്ന് സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​സ്. ശ്രീ​ക​ല പ​റ​ഞ്ഞു. നാ​ലാം ത​രം തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ വീ​ട്ടി​ൽ വ​ന്ന് കൈ​മാ​റു​മെ​ന്നും ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

നാ​രീ​ശ​ക്തി പു​ര​സ്കാ​രം നേ​ടി​യ കാ​ർ​ത്യാ​യ​നി​യ​മ്മ ഇ​പ്പോ​ൾ ഏ​ഴാം ത​രം തു​ല്യ​ത പ​ഠി​താ​വാ​ണ്. നാ​ലാം ത​രം തു​ല്യ​ത കോ​ഴ്സ് ജ​യി​ച്ച ഇ​വ​ർ സാ​ക്ഷ​ര​ത മി​ഷ​െൻറ മോ​ഡ​ൽ സ്​​റ്റു​ഡ​ൻ​റു​മാ​ണ്. 99 വ​യ​സ്സു​കാ​രി​യാ​യ കാ​ർ​ത്യാ​യ​നി​യ​മ്മ ഏ​ഴാം ത​രം വി​ജ​യി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷം പ​ത്താം ക്ലാ​സി​ൽ ചേ​രും. അ​ത് വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ലെ അ​ത്ഭു​ത​മാ​യി​രി​ക്കും.

ഏ​ഴാം​ത​രം പാ​ഠാ​വ​ലി​യി​ലെ ക​വി​ത ചൊ​ല്ലി​യാ​ണ് കാ​ർ​ത്യാ​യ​നി​യ​മ്മ ഡ​യ​റ​ക്​​ട​റെ വ​ര​വേ​റ്റ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി​പി​ൻ സി. ​ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​ജി. സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം സ​നി​ൽ​കു​മാ​ർ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. ര​തീ​ഷ്, സാ​ക്ഷ​ര​ത പ്രേ​ര​ക് കെ. ​സ​തി എ​ന്നി​വ​ർ ഡ​യ​റ​ക്ട​റോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literacy missionKarthiyaniyamma
News Summary - Literacy Mission Director with Onakkodi for Karthiyaniyamma
Next Story