Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഡംബര വീട്ടിൽ വാറ്റുകേന്ദ്രം; 2000 ലിറ്റർ കോടയും ഉപകരണങ്ങളും പിടികൂടി, ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
അജേഷ്
ആലപ്പുഴ: പറവൂരിൽ ആഡംബരവീട്ടിലെ വാറ്റുകേന്ദ്രത്തിൽനിന്ന് 2000ലിറ്റർ കോടയും ഉപകരണങ്ങളും 6000 രൂപയും പിടികൂടി. ഒരാൾ അറസ്റ്റിൽ. നിരവധി ക്രമിനൽ കേസിൽ പ്രതിയായ പുന്നപ്ര നോർത്ത് തൂക്കുകുളം രാരീരം വീട്ടിൽ അജേഷാണ് (41) അറസ്റ്റിലായത്. വീട് വാടകക്കെടുത്ത് വാണിജ്യടിസ്ഥാനത്തിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ആലപ്പുഴ എക്സൈസ് റേഞ്ചും സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

