താമരക്കുളത്തും മാവേലിക്കരയിലും റെയ്ഡ്; 400 ലിറ്റർ കോട പിടികൂടി
text_fieldsചാരുംമൂട്: താമരക്കുളത്തെ വ്യാജ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോട പിടികൂടി. താമരക്കുളം മിനി വ്യവസായ കേന്ദ്രത്തിന് പടിഞ്ഞാറ് പുഞ്ചക്ക് സമീപത്ത് പ്രവർത്തിച്ച വ്യാജ വാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂറിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ കൊള്ളുന്ന ആറ് കന്നാസിലും 10 ലിറ്ററിെൻറ കന്നാസിലുമായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 220 ലിറ്റർ കോടയും കസ്റ്റഡിയിൽ എടുത്തത്.
റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂർ, സന്തോഷ് കുമാർ , സി.ഇ.ഒ മാരായ അനു, ശ്യാംജി, രാജീവ്, ജ്യോതിസ് സീനുലാൽ, അബ്ദുൽ റിയാസ് ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു
മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം കുറിയേടത്ത് പുരയിടത്തിെൻറ കിഴക്കേ അതിരിലുള്ള പുഞ്ചയിൽനിന്ന് 180 ലിറ്റർ കോടയും വാറ്റുപകരണങ്ങളും മാവേലിക്കര എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർ ബി. സുനിൽ കുമാർ ഐ.ബി. പ്രിവൻറിവ് ഓഫിസർ ഗോപകുമാർ, പ്രിവൻറിവ് ഓഫിസർ ജോഷിജോൺ, റിയാസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

