വള്ളികുന്നം: ശക്തമായ മിന്നലേറ്റ് പശുക്കൾ ചത്തു. തഴവ വടക്കുംമുറി കിഴക്ക് അൽഹസനാത്തിൽ (ഇരമത്ത് കുറ്റിയിൽ) അബ്ദുൽ കരീമിെൻറ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളാണ് ചത്തത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായതും പ്രസവിച്ച് ഒരു മാസം പിന്നിട്ടതുമായ മുന്തിയ ഇനം പശുക്കൾക്ക് രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കും. തഴവ വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ സർജൻ ഡോ. എസ്. പ്രമോദ് പോസ്റ്റ്മോർട്ടം നടത്തി.