Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ ലൈഫ് മിഷൻ...

ആലപ്പുഴയിൽ ലൈഫ് മിഷൻ വീട് നിർമാണം ഇഴയുന്നു

text_fields
bookmark_border
life mission
cancel

ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും വി​ല​ക്ക​യ​റ്റ​വും അ​ട​ക്കം കാ​ര​ണ​ങ്ങ​ളാ​ൽ ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ വീ​ട് നി​ർ​മാ​ണം ഇ​ഴ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്ന് പ​ണം ല​ഭി​ക്കു​ന്ന​തി​ൽ വ​രു​ന്ന കാ​ല​താ​മ​സ​ത്തി​ൽ വ​ല​യു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രോ ഘ​ട്ട​ത്തി​ലും അ​നു​വ​ദ​നീ​യ​മാ​യ ഗ​ഡു​ക്ക​ൾ ഏ​താ​ണ്ട്​ കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.

ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ജി​ല്ല​യി​ൽ 6677പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. തു​ക ല​ഭി​ച്ച​വ​ർ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് തി​രി​ച്ച​ടി​യാ​ണ്. വി​ല​ക്ക​യ​റ്റം കാ​ര​ണം പ​ദ്ധ​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ക​ക്ക്​ വീ​ട് പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.

പ​ദ്ധ​തി​യി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ​നി​ന്ന് ജി​ല്ല​യി​ൽ ഇ​തു​വ​രെ 15,123 പേ​രു​ടെ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. 1500 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​യ​ത് 37 വീ​ടു​ക​ളാ​ണ്. പു​തി​യ പ​ട്ടി​ക​യി​ൽ 40,983 പേ​രാ​ണു​ള്ള​ത്. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ 30,512ഉം ​ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​ർ 10,471ഉം ​ആ​ണ്​ ജി​ല്ല​യി​ൽ.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ഗ്രി​മെ​ന്റ് വെ​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​മാ​ണ​ത്തി​ന്റെ ഓ​രോ​ഘ​ട്ട​ത്തി​ലും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ഡു മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഏ​റ്റ​വും പു​തി​യ ലി​സ്റ്റി​ൽ​നി​ന്നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ മാ​ർ​ച്ചി​ലാ​ണ് എ​ഗ്രി​മെ​ന്റ് വെ​ച്ച​ത്.ഒ​ന്നും ര​ണ്ടും ഘ​ട്ട​ത്തി​ൽ ഭൂ​മി​വാ​ങ്ങി​യ​ശേ​ഷം എ​ഗ്രി​മെ​ന്റ് വെ​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ഗ​ഡു​ക്ക​ളാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും ലൈ​ഫ്​ മി​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaLife Mission house construction
News Summary - Life Mission house construction in Alappuzha is not efficient
Next Story