Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലിഡോ’ക്ക് ഇനി...

ലിഡോ’ക്ക് ഇനി വിശ്രമജീവിതം

text_fields
bookmark_border
ലിഡോ’ക്ക് ഇനി വിശ്രമജീവിതം
cancel
camera_alt

ആ​ല​പ്പു​ഴ കെ-9 ​സ്ക്വാ​ഡി​ലെ സീ​നി​യ​ർ ഡോ​ഗ്​ ലി​ഡോ​ക്ക് ജി​ല്ല പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ആലപ്പുഴ: പൊലീസ് നായ് ലിഡോക്ക് ഇനി വിശ്രമജീവിതം. ഒമ്പതുവർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗിന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ റിട്ടർയർമെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സര്‍വിസ് പൂര്‍ത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി.

ട്രാക്കർ വിഭാഗത്തിൽപെട്ട നായയാണ് ലിഡോ. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ്. ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങ് ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡന്‍റ് വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസി. കമാൻഡന്‍റ് സുദർശനൻ, ഡോഗ് സ്‌ക്വാഡ് ഇൻചാർജ് എസ്.ഐ ജോർജുകുട്ടി, ഹാൻഡിലർമാരായ ഹരികുമാർ, ശ്രീകാന്ത്, തോമസ് ആന്റണി, ശ്യാംലാൽ, നിധിൻ പ്രബാഷ്, അഖിൽ സോമൻ, രാഹുൽ, അഖിൽ, ജയപ്രസാദ് അഭിനന്ദ്, പ്രശാന്ത് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LidoAlappuzha K9 Squad
News Summary - Lido now has a leisurely life
Next Story