Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലെ​വ​ൽ​ക്രോ​സ്​...

ലെ​വ​ൽ​ക്രോ​സ്​ അ​ട​ച്ചു: അമ്പലപ്പുഴ–തിരുവല്ല പാതയിൽ യാത്രക്കാരെ വട്ടംകറക്കി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ലെ​വ​ൽ​ക്രോ​സ്​ അ​ട​ച്ചു: അമ്പലപ്പുഴ–തിരുവല്ല പാതയിൽ യാത്രക്കാരെ വട്ടംകറക്കി കെ.എസ്​.ആർ.ടി.സി
cancel

ആ​ല​പ്പു​ഴ: ന​വീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി എ.​സി റോ​ഡ്​ അ​ട​ച്ച​തോ​ടെ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല പാ​ത​യി​ൽ യാ​ത്ര​ക്കാ​രെ വ​ട്ടം​ക​റ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി ത​ക​ഴി റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സ്​ അ​ട​ച്ചി​ട്ട​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട​വ​ർ ആ​ശ്ര​യി​ക്കു​ന്ന ആ​ല​പ്പു​ഴ-​അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല പാ​ത​യി​ലാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത്.

പാ​ലം പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി പാ​ത​യി​ൽ നേ​രി​ട്ട്​ ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല. പു​ളി​ങ്കു​ന്ന്​ സ​ർ​വി​സു​ക​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​-​ക​ഞ്ഞി​പ്പാ​ടം-​ച​മ്പ​ക്കു​ളം-​മ​​ങ്കൊ​മ്പ്​ വ​ഴി​യാ​ണ്​ ഓ​ടു​ന്ന​ത്. ഇ​ത്​ കി​ട്ടാ​ൻ ഏ​റെ സ​മ​യം കാ​ത്തു​നി​ൽ​ക്ക​ണം. ഇ​തി​നൊ​പ്പ​മാ​ണ്​ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ദീ​ർ​ഘ​ദൂ​ര-​ഓ​ർ​ഡി​ന​റി ബ​സു​ക​ൾ അ​മ്പ​ല​പ്പു​ഴ വ​ഴി തി​രു​വ​ല്ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ ഈ ​സ​ർ​വി​സി​നെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ ത​ക​ഴി റെ​യി​ൽ​വേ ക്രോ​സ്​ അ​ട​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ല്ല​യി​ൽ​നി​ന്നും ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള ബ​സു​ക​ളി​ല്ല. യാ​ത്ര​ക്കാ​ർ ര​ണ്ട്​ ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ്​ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തു​ന്ന​ത്.

രാ​വി​ലെ ഏ​ഴി​ന്​ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കു​പോ​ലും കൃ​ത്യ​സ​മ​യ​ത്ത്​ ഓ​ഫി​സു​ക​ള​ട​ക്ക​മു​ള്ള​ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.

ലെ​വ​ൽ​ക്രോ​സ്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന പാ​ത​യി​ലൂ​ടെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ, ലോ​റി​ക​ൾ, ടി​പ്പ​റു​ക​ൾ, വോ​ൾ​വോ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ ത​ട​സ്സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പ​ട​ഹാ​രം റെ​യി​ൽ​വേ ഗേ​റ്റി​ലൂ​ടെ​യാ​ണ്​ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ തി​രു​വ​ല്ല​യി​ലേ​ക്കും തി​രി​ച്ചും ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക്​ 55 രൂ​പ​യാ​ണ്​ ചാ​ർ​ജ്.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ത​ക​ഴി ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ വ​രെ​യും തി​രു​വ​ല്ല​യി​ൽ​നി​ന്നു​ള്ള​വ ത​ക​ഴി​ േക്ഷ​ത്രം ജ​ങ്​​ഷ​ൻ വ​രെ​യു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച വ​രെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ര​ണ്ട്​ ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങ​ണം. ത​ക​ഴി​വ​രെ 45 രൂ​പ​യും അ​വി​ടെ​നി​ന്ന്​ 25 രൂ​പ​യും ന​ൽ​ക​ണം.

ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ എ.​സി റോ​ഡ്​ വ​ഴി നെ​ടു​മു​ടി​യി​ലേ​ക്ക്​ സ​ർ​വി​സു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​നം കി​ട്ടി​ല്ല. നെ​ടു​മു​ടി​യി​ൽ ഇ​റ​ങ്ങി​യാ​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള ബ​സു​ക​ൾ കി​ട്ടാ​റി​ല്ല. 30 രൂ​പ ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​രെ മ​െ​​ങ്കാ​മ്പി​ൽ ഇ​റ​ക്കു​ക​യാ​ണ്​ പ​തി​വ്. പു​ളി​ങ്കു​ന്ന്​-​ആ​ല​പ്പു​ഴ ഓ​ർ​ഡി​ന​റി സ​ർ​വി​സി​നെ ആ​ശ്ര​യി​ച്ചാ​ണ്​ പി​ന്നീ​ടു​ള്ള യാ​ത്ര. കാ​ത്തു​നി​ൽ​പി​ന്​ പു​റ​മേ വ​ട്ടം​ചു​റ്റി​യു​ള്ള ഈ ​യാ​ത്ര ഏ​റെ സ​മ​യ​ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്നു. ഇ​തി​നി​ടെ, റോ​ഡു​പ​ണി​യു​ടെ പേ​രി​ൽ ബ​സു​ക​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - Level Cross closed: KSRTC rounded up passengers on Ambalapuzha-Thiruvalla road.
Next Story