Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് കെട്ടിടം വാടകക്ക് നൽകാനുള്ള നീക്കം; എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു

text_fields
bookmark_border
പഞ്ചായത്ത് കെട്ടിടം വാടകക്ക് നൽകാനുള്ള നീക്കം; എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു
cancel
camera_alt

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ

അ​രൂ​ർ: അ​ക്ഷ​യ സെ​ന്റ​റി​ന്റെ മ​റ​വി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് കെ​ട്ടി​ടം വാ​ട​ക​ക്ക് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി അ​രൂ​ർ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കാ​നു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ബ​ഹി​ഷ്ക​രി​ച്ച് ചൊ​വ്വാ​ഴ്ച ഇ​റ​ങ്ങി​പ്പോ​യ​ത്. ​മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​രി​പ്പി​ട​മൊ​രു​ക്കാ​നാ​യി അ​രൂ​ർ പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 240 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

അ​ക്ഷ​യ സെ​ന്റ​ർ ആ​രം​ഭി​ക്കാ​നെ​ന്ന വ്യാ​ജേ​ന, കൃ​ത്യ​മാ​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ ലേ​ല ന​ട​പ​ടി​ക​ളോ കൂ​ടാ​തെ പു​തി​യ ന​മ്പ​റി​ട്ട് പ്ര​തി​മാ​സം 5,168 രൂ​പ വാ​ട​ക നി​ശ്ച​യി​ച്ച് കെ​ട്ടി​ടം ന​ൽ​കാ​നാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മെ​യ് 23ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ജ​ണ്ട​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച വി​ഷ​യം വ​ന്ന​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് അ​റി​യി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച യാ​തൊ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​തെ ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ട് പോ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി അം​ഗ​ങ്ങ​ൾ ക​മ്മി​റ്റി​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF Members Boycott Committee Meeting Over Move to Rent Out Panchayat Building
Next Story