Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമി വാങ്ങൽ: വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു

text_fields
bookmark_border
ഭൂമി വാങ്ങൽ നടപടിക്രമങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, ഫയൽ നടപടികൾ, ബന്ധപ്പെട്ട രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന
ഭൂമി വാങ്ങൽ: വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു
cancel

എഴുപുന്ന: എഴുപുന്ന പഞ്ചായത്ത് 2025-26 പദ്ധതിയിലെ കളിസ്ഥലത്തിനായി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് അന്വേഷണം ശക്തമാക്കി. ബുധനാഴ്ച പരാതിക്കാരനായ അഡ്വ.കെ.പി വിപിൻ കുമാറിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തി. തദ്ദേശസ്വയംഭരണ വകുപ്പ്, ആലപ്പുഴ ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നത്.

ഭൂമി വാങ്ങൽ നടപടിക്രമങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, ഫയൽ നടപടികൾ, ബന്ധപ്പെട്ട രേഖകൾ, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് മൊഴിയെടുപ്പും രേഖകളുടെ പരിശോധനയും പുരോഗമിക്കുന്നത്. പരാതിയിൽ, പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷവും ഭൂമി വാങ്ങൽ വിഷയം യോഗത്തിൽ ആവശ്യമായ രീതിയിൽ ചർച്ച ചെയ്തില്ലെന്നും, കളിസ്ഥലമായി വാങ്ങിയ ഭൂമി പിന്നീട് മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകളും വിശദീകരണങ്ങളും വിജിലൻസ് ശേഖരിക്കുന്നതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമായ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിശദീകരണങ്ങളും പരിശോധിച്ച ശേഷം സമഗ്രമായ റിപ്പോർട്ട് തയാറാക്കി മേലധികാരികൾക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ഭരണപരവും നിയമാനുസൃതവുമായ നടപടികളും സ്വീകരിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Land purchase: Vigilance intensifies investigation
Next Story