Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാമവർമ ക്ലബിൽ...

രാമവർമ ക്ലബിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന്​; ​കേസെടുത്തു

text_fields
bookmark_border
kerala police
cancel

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ രാ​മ​വ​ർ​മ ക്ല​ബി​ൽ സാ​മ്പ​ത്തി​ക തി​രി​മ​റി ആ​രോ​പ​ണം. 66.87 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച്​ ക്ല​ബ്​ സെ​ക്ര​ട്ട​റി ശി​വ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ​മു​ൻ സെ​ക്ര​ട്ട​റി സീ​വ്യൂ വാ​ർ​ഡി​ൽ കു​രീ​ക്കാ​ട്ടു​വീ​ട്ടി​ൽ ഫി​ലി​പ്പ്​ എ​ബ്ര​ഹാ​മി​നെ (60) ഒ​ന്നാം പ്ര​തി​യും അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന നോ​ർ​ത്ത്​ ആ​ര്യാ​ട് പ​റ​മ്പി​ൽ ഹൗ​സി​ൽ ജീ​വ​ൻ​കു​മാ​ർ കെ.​എ​സി​നെ ര​ണ്ടാം പ്ര​തി​യും ആ​ക്കി​യാ​ണ്​ കേ​സ്.

ക്ല​ബി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ചെ​ക്ക്​ ബു​ക്കി​ന്‍റെ​യും കൈ​വ​ശ​ക്കാ​ര​നാ​യ ഫി​ലി​പ്പ്​ എ​ബ്ര​ഹാം ജീ​വ​ൻ​കു​മാ​റി​ന്‍റെ കൈ​വ​ശം കൊ​ടു​ത്ത്​ 2019 - 20 കാ​ല​യ​ള​വി​ൽ 28,60,683 രൂ​പ​യും 2020 - 2021 കാ​ല​യ​ള​വി​ൽ 12,77,652 രൂ​പ​യും 2021 - 2022 കാ​ല​ത്ത്​ 25,49,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 66,87,335 രൂ​പ​യു​ടെ ന​ഷ്ടം​വ​രു​ത്തി​യ​താ​യി മേ​യ്​ 20ന്​ ​ന​ട​ത്തി​യ ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യെ​ന്നും ചെ​ക്കു​ബു​ക്കു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ത്തി​യെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു.

ഈ ​വ​ർ​ഷം മാ​ർ​ച്ച്​ മാ​സ​ത്തി​ലാ​ണ്​ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ത്. ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലും ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലു​മാ​ണ്​​ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2019 - 20 കാ​ല​യ​ള​വി​ൽ 28 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട്​ ന​ട​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി അ​ക്കൗ​ണ്ട​ന്‍റി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പു​തി​യ ഭ​ര​ണ സ​മി​തി വ​ന്ന​തോ​ടെ​യാ​ണ്​ മൊ​ത്തം ക്ര​മ​ക്കേ​ട്​ 66,87,335 രൂ​പ​യു​ടേ​താ​ണെ​ന്ന്​ കാ​ട്ടി പു​തി​യ പ​രാ​തി ന​ൽ​കി​യ​ത്.

പു​തി​യ പ​രാ​തി​യി​ൽ ഫി​ലി​പ്പ്​ എ​ബ്ര​ഹാ​മി​നെ​യും പ്ര​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ക്ല​ബി​ൽ ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. 2,18,000 രൂ​പ​യും ടാ​ക്സു​മാ​ണ്​ സാ​ധാ​ര​ണ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​ന്​ അ​ട​ക്കേ​ണ്ട തു​ക. ഓ​ഡി​റ്റോ​റി​യം വാ​ട​ക, മു​റി​ക​ളു​ടെ വാ​ട​ക, റി​ക്രി​യേ​ഷ​ൻ ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം, ജിം, ​റ​സ്​​റ്റാ​റ​ന്‍റ്, ബാ​ർ, ഷ​ട്ടി​ൽ കോ​ർ​ട്ട്​ അ​ക്കാ​ദ​മി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വ​രു​മാ​ന​വും ക്ല​ബി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzhaRama Varma Club
News Summary - Lakhs of irregularity in Rama Varma Club; Case taken
Next Story