Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘സ്​നേഹിത’ തണലേകി; ...

‘സ്​നേഹിത’ തണലേകി; 2315 പേർക്ക്​ പുതുജീവൻ

text_fields
bookmark_border
‘സ്​നേഹിത’ തണലേകി;  2315 പേർക്ക്​ പുതുജീവൻ
cancel

ആ​ല​പ്പു​ഴ: ആ​റു​വ​ർ​ഷം പി​ന്നി​ടു​ന്ന കു​ടും​ബ​ശ്രീ​യു​ടെ സ്​​നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ്​ ഡെ​സ്കി​ലൂ​ടെ ത​ണ​ലും ക​രു​ത​ലും ഒ​രു​ക്കി​ ജി​ല്ല​യി​ൽ 2315 പേ​ർ​ക്ക്​ പു​തു​ജീ​വ​ൻ. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​വും കൗ​ൺ​സ​ലി​ങ്ങും സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വും ന​ൽ​കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തു​വ​രെ 930 പേ​ർ​ക്ക് ജി​ല്ല​യി​ൽ താ​ൽ​ക്കാ​ലി​ക അ​ഭ​യ​മൊ​രു​ക്കി. ഇ​തി​നൊ​പ്പം 984 പേ​ർ നേ​രി​ട്ടും 1331 പേ​ർ​ ടെ​ലി കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ​യും സ​ഹാ​യം തേ​ടി.

കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ൽ 2013ൽ ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ 2017 ഡി​സം​ബ​റി​ലാ​ണ്​ ജി​ല്ല​യി​ൽ തു​ട​ങ്ങി​യ​ത്. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ൺ​സ​ല​ർ, സേ​വ​ന​ദാ​താ​ക്ക​ൾ, സെ​ക്യൂ​രി​റ്റി, ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ്​​, കെ​യ​ർ ടേ​ക്ക​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലാ​യി 11 പേ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

സേ​വ​ന​ങ്ങ​ൾ

24 മ​ണി​ക്കൂ​ർ കൗ​ൺ​സ​ലി​ങ്, ടെ​ലി കൗ​ൺ​സ​ലി​ങ്​

ഗാ​ർ​ഹി​ക പീ​ഡ​നം, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ, ചൂ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ

സൗ​ജ​ന്യ​നി​യ​മ​സ​ഹാ​യം, അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ

വൈ​ദ്യ​സ​ഹാ​യം

പ്ര​ശ്ന​ങ്ങ​ളി​ൽ വീ​ടു​വി​ട്ടി​റ​ങ്ങേ​ണ്ട​വ​രും യാ​ത്ര​ക്കി​ടെ ഒ​റ്റ​പ്പെ​ട്ട​വ​രു​മാ​യ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണം ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ, ഉ​പ​ജീ​വ​ന-​അ​തി​ജീ​വ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ക,വി​വി​ധ സ​ർ​ക്കാ​ർ ഇ​ത​ര​വ​കു​പ്പു​ക​ളു​ടെ സം​യോ​ജ​നം

പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ വി​ളി​ക്കാം

ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​ക്കും സ​ഹാ​യ​ത്തി​നും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ജ​ന്യ​സ​ഹാ​യ​കേ​ന്ദ്ര​മാ​ണി​ത്. 155399, 1800 425 20002 ടോ​ൾ​ഫ്രീ ന​മ്പ​റു​ക​ളി​ലും 0477- 2230912 ന​മ്പ​റി​ലേ​ക്കും വി​ളി​ച്ച്​ പ്ര​ശ്നം അ​റി​യി​ക്കാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KutumbashreeSnehitha Gender Help Desk
News Summary - Kutumbashree's Snehitha Gender Help Desk
Next Story