Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightഡോക്​ടറെ കൈയേറ്റം...

ഡോക്​ടറെ കൈയേറ്റം ചെയ്​ത സംഭവം: പഞ്ചായത്ത്​ പ്രസിഡൻറും ലോക്കൽ സെക്രട്ടറിയും 'ഒളിവിൽ'

text_fields
bookmark_border
panchayat member was allegedly assaulted by the ex-members husband
cancel

കു​ട്ട​നാ​ട്: വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ ഡോ​ക്​​ട​റെ കൈ​യേ​റ്റം ചെ​യ്​​ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ അ​ട​ക്കം ര​ണ്ട് സി.​പി.​എം നേ​താ​ക്ക​ളെ പി​ടി​കൂ​ടാ​തെ പൊ​ലീ​സ്. ഡോ​ക്​​ട​റെ കൈ​യേ​റ്റം ചെ​യ്​​ത കേ​സി​ൽ ഒ​രു പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പൊ​ലീ​സ്​ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ന്‍ വി​ശാ​ഖ് വി​ജ​യ​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി​യി​ലെ ഒ​ളി​വ് സ​ങ്കേ​ത​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​സി പ്ര​സാ​ദ് , സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​ഘു​വ​ര​ന്‍ എ​ന്നീ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യ വി​ശാ​ഖ് വി​ജ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ​യ​ട​ക്കം ര​ക്ഷി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​വും അ​റ​സ്​​റ്റി​ല്ലാ​ത്ത​ത്. ക​ഴി​ഞ്ഞ 24ന് ​വൈ​കീ​ട്ട് കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ര്‍ഡി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ​ട്ടി​ക​യു​മാ​യി വ​ന്ന് അ​തി​ലു​ള്ള​വ​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്ര​കാ​രം 150 പേ​ര്‍ക്കെ വാ​ക്‌​സി​നേ​ഷ​നു​ള്ളു എ​ന്ന് ധ​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​നം ഉ​ണ്ടാ​യ​ത്. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ഡ്യൂ​ട്ടി ഡോ​ക്​​ട​ർ ശ​ര​ത് ച​ന്ദ്ര​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. നെ​ടു​മു​ടി പൊ​ലീ​സ് ആ​ണ്​ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​രു​ന്നു. രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദ​മാ​ണ് അ​ന്വേ​ഷ​ണം പി​ന്നീ​ട്​ മ​ര​വി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeDoctor Assaulted
News Summary - Doctor assaulted: Panchayat president, local secretary 'absconding'
Next Story