Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 2:29 AM GMT Updated On
date_range 6 Jan 2023 2:29 AM GMTബീയാർ പ്രസാദിന്റെ സംസ്കാരം ഇന്ന്
text_fieldsbookmark_border
കുട്ടനാട്: ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മങ്കൊമ്പിലെ വീട്ടുവളപ്പിൽ നടക്കും. ജന്മനാടായ മങ്കൊമ്പിൽ വ്യാഴാഴ്ച വൈകീട്ടാണ് മൃതദേഹം എത്തിച്ചത്. കോട്ടഭാഗം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിലായിരുന്നു പൊതുദർശനം.
മന്ത്രി സജി ചെറിയാൻ, എ.എം. ആരിഫ് എം.പിയും നടനും സംവിധായകനുമായ ലാൽ, സംവിധായകൻ ജയരാജ്, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ, തിരക്കഥാകൃത്ത് ഉണ്ണി ആർ. അടക്കമുള്ള സിനിമ മേഖലയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും അവസാനമായി ഒരുനോക്ക് കാണാനെത്തി. വൈകീട്ട് ഏഴിന് മൃതദേഹം വീട്ടിലേക്ക് മാറ്റി.
Next Story