വീട്ടിൽ മദ്യവും കഞ്ചാവും; പ്രതിയെ ഓടിച്ചിട്ട് പിടികൂടി
text_fieldsകുട്ടനാട്: വില്പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യവും കഞ്ചാവും പിടിച്ചെടുത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
തലവടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ വെള്ളക്കിണര്‍ കൊച്ചുവീട്ടില്‍ സാമുവേല്‍ ജോര്‍ജിനെയാണ് (കുപ്പി കുഞ്ഞുമോന്-55) എടത്വാ പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് മദ്യം വാങ്ങാനെന്ന വ്യാജേന മഫ്ത്തി വേഷത്തില്‍ കുഞ്ഞുമോെൻറ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. കോള കുപ്പിയില്‍ നിറച്ചുവെച്ച മദ്യം നല്‍കുന്നതിനിടെ സംശയം തോന്നിയ ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും കഞ്ചാവും കണ്ടെത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്വാ സി.ഐ പ്രതാപചന്ദ്രന്, എസ്.ഐ ശ്യംജി, സി.പി.ഒമാരായ വിഷ്ണു, സനീഷ്, ശ്രീകുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.