കുമരകം ബോട്ട് ദുരന്തം: മുടങ്ങാതെ സ്മരണ പുതുക്കി അരങ്ങ്
text_fieldsമുഹമ്മ അരങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമരകം ബോട്ട് ദുരന്ത അനുസ്മരണം
മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുമ്പിൽ പുഷ്‌പാർച്ചനയും അനുസ്മരണ ഗാനവും സമർപ്പിച്ച് മുഹമ്മ അരങ്ങ്.
പുലർച്ചെ ആറു മണിക്ക് നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അധ്യക്ഷത വഹിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. മുഹമ്മ കെ. ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. സാംജി വടക്കേടം അനുസ്മരണ പ്രഭാഷണം നടത്തി.
ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകി ഷിബു അനിരുദ്ധൻ, അനന്യ പി. അനിൽ ഉൾപ്പെടെയുള്ള കലാകാരന്മാർ ആലപിച്ച അനുസ്മരണ ഗാനം ചടങ്ങിനെ ശ്രദ്ധേയമാക്കി. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ഡോ. കെ.എം. സിറാബുദ്ദീൻ, ആർട്ടിസ്റ്റ് ബേബി, ബേബി തോമസ് കണ്ണങ്കര, ബിജു തൈപ്പറമ്പിൽ, അനിൽ ആര്യാട്, സി.വി. വിദ്യാസാഗർ, സി.കെ.മണി ചീരപ്പൻചിറ തുടങ്ങിയവർ പങ്കെടുത്തു.അരങ്ങ് രക്ഷാധികാരി സി.പി.ഷാജ മുഹമ്മ, സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു
മുഹമ്മ- കുമരകം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മുഹമ്മ ജലഗതാഗത റൂട്ടിൽ സുരക്ഷിതമായ യാത്ര അനിവാര്യമാണെന്ന ആവശ്യം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അവഗണിക്കപ്പെടുകയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയും അധ്യാപകനുമായ സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ആർ.ബിജു സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേർ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

