റെക്കോഡ് വരുമാനം നേടി കുടുംബശ്രീ പ്രീമിയം കഫെ
text_fieldsചെങ്ങന്നൂർ: കുടുംബശ്രീയുടെ ഭക്ഷ്യ വിപണന രംഗത്തെ നൂതന സംരംഭമായ കഫെ കുടുംബശ്രീയുടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ശാഖക്ക് 10 ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം രൂപയുടെ വ്യാപാരം ലഭിച്ചു. സംസ്ഥാനത്തെ മറ്റു പത്ത് കഫെകളെ അപേക്ഷിച്ച് ആദ്യ ആഴ്ചയിൽ തന്നെ ഇത്രയധികം വിറ്റുവരവ് നേടാനായത് ചരിത്രമായി.
തനതു രുചികൾക്ക് പുറമെ ചൈനീസ് വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്.ഉത്തരേന്ത്യൻ, അറേബ്യൻ വിഭവങ്ങളും ഉടനെ ആരംഭിക്കും. ഭക്ഷണമെത്തിക്കൽ, വിതരണം എന്നിവയുടെ മാത്രം ചിലവ് അധികമായി ഈടാക്കുകയുള്ളൂവെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്.രഞ്ജിത്ത് പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്ന് എന്ന ക്രമത്തിൽ ജില്ലയിൽ കഫെകൾ ഉടനാരംഭിക്കും.
ആകെ ചിലവിന്റെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 20 ലക്ഷം രൂപയാണ് കുടുംബശ്രീ ഇതിനായി നൽകുന്നത്. ചെങ്ങന്നൂർ ഒഴികെയുള്ള മണ്ഡലങ്ങളിലേക്ക് കുടുംബശ്രീ അപേക്ഷകരെ ക്ഷണിച്ചു. പത്രസമ്മേളനത്തിൽ മിഷൻ കോഡിനേറ്റർ എസ്.രഞ്ജിത്ത്, കുടുംബശ്രീ ട്രെയിനിങ് ഏജൻസിയായ ഐഫ്രം ചുമതലക്കാരൻ ദയാൻ രാഘവ്, സംരംഭകരായ സന്തോഷ്കുമാർ, രഞ്ജു.ആർ.കുറുപ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

