സ്ത്രീശക്തി തെളിയിച്ച് കുടുംബശ്രീ മിനി മാരത്തൺ
text_fieldsസ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിനി മാരത്തൺ
ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷന്റെ ഭാഗമായി സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ മിനിമാരത്തൺ സംഘടിപ്പിച്ചു. ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ചുവരെ സംഘടിപ്പിച്ച മിനി മാരത്തൺ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ 1300ൽ അധികം വനിതകൾ മാരത്തണിൽ പങ്കെടുത്തു. നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷതവഹിച്ചു.
സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർധിപ്പിക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മിനിമാരത്തൺ സംഘടിപ്പിച്ചത്.
കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിത്ത്, അസി. ജില്ല മിഷൻ കോഓഡിനേറ്റർമാരായ ടെസി ബേബി, അനന്ത രാജൻ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ പി. സുനിത, ആലപ്പുഴ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൻ ഷീല മോഹൻ, ആലപ്പുഴ നോർത്ത് സി.ഡി.എസ് ചെയർപേഴ്സൻ സോഫിയ അഗസ്റ്റിൻ, വാർഡ് കൗൺസിലർമാരായ സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു. മിനി മാരത്തണിന്റെ ഭാഗമായി ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാട്ടുപാട്ട് ചങ്ങാത്തം എന്ന കലാപരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

