കൃഷിദർശൻ ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചു
text_fieldsകൃഷിദർശൻ നഗരിയിലെ തൈകളുടെ വിൽപന സ്റ്റാൾ
ഹരിപ്പാട്: കൃഷി മന്ത്രി പി. പ്രസാദ് നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശന്റെ ഭാഗമായി ഉന്നത കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹരിപ്പാട് ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഫ്ലാഗ്ഓഫ് ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാർ, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡീഷനൽ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്യോഗസ്ഥർ വിവിധ ടീമുകളായി കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങളും പരാതികളും മനസ്സിലാക്കുകയും അത് പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങൾ വെള്ളിയാഴ്ച കൃഷിമന്ത്രിയും എം.എൽ.എയും സന്ദർശിക്കും.
കൃഷിദർശനിൽ ഇന്ന്
ഹരിപ്പാട്: കൃഷിദർശന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ബി 2 ബി മീറ്റ് സംഘടിപ്പിക്കുന്നു. ഹരിപ്പാട് സൗഗന്ധിക റെസിഡൻസിയിൽ മീറ്റിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. 11ന് രമേശ് ചെന്നിത്തല എം.എൽ.എയുടെ അധ്യക്ഷതയിൽ എസ്.എസ് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജില്ല കലക്ടർ തുടങ്ങിയവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 2.30ന് പ്രാദേശിക സഹകരണ സംഘം പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
പ്രദർശന നഗരിയിലെ വേദിയിൽ രാവിലെ 10 മുതൽ സെമിനാറുകൾ. വൈകീട്ട് അഞ്ച് മുതൽ കലാ സാംസ്കാരിക പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

