കെ.ആർ. നാരായണന്റെ ജീവിതം പ്രചോദനം -വി.എം. സുധീരൻ
text_fieldsവള്ളികുന്നം: രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണന്റെ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. ഊട്ടുപുര കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ ചരമ വാർഷികദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജി.രാജീവ് കുമാർ, പ്രാക്കുളം രാധാകൃഷ്ണപിള്ള, ശാനി ശശി, നന്ദനം രാജൻ പിള്ള, പരമേശ്വരൻ പിള്ള, വള്ളികുന്നം ഷൗക്കത്ത്, അഡ്വ: വള്ളികുന്നം പ്രസാദ്, അൻസാർ ഐശ്വര്യ, മീനു സജീവ്, സജിവ് റോയൽ, പ്രകാശ് സരോവാരം,രാജുമോൻ വള്ളികുന്നം, അബ്ദുൾ റസാക്ക്, സുധീഷ് കന്നിമേൽ, സി അനിത, സുമ രാജൻ, ബിന്ദു മാധവം, ബിജി വിക്രം, എബിൻ വള്ളികുന്നം, ഷീനാറജിമോൻ, ലളിതപായിക്കാട്ടേത്ത്, ഉത്തര ഉത്തമൻ, നിയാസ്,ലിയാഖത്ത്, പൂജ പ്രകാശ്, അഞ്ജന എന്നിവർ സംസാരിച്ചു.

