കായംകുളം: കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പത്തിയൂർ ചക്കിട്ടയിൽ അഡ്വ. സി.ആർ ജയപ്രകാശ് (72) നിര്യാതനായി. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നുമെങ്കിലും നില വഷളാകുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ സ്ഥാനാർഥി നിർണയ യോഗങ്ങൾക്കിടെയാണ് കോവിഡ് ബാധിച്ചത്.
ഒപ്പമുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അടക്കമുള്ളവരും രോഗബാധിതരായി ചികിൽസ തേടിയിരുന്നു. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്, യു.ഡി.എഫ് ജില്ല ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം കായംകുളം നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയിരുന്നുവെങ്കിലും വിജയിച്ചില്ല