വള്ളികുന്നം: പദ്ധതികൾ നടപ്പിലാക്കുന്നതിൽ സി.പി.എം സാമ്പത്തിക താൽപര്യങ്ങളാണ് ലക്ഷ്യമാക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ. വള്ളികുന്നം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പോലുള്ള ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നവർ കെ റെയിൽ പോലെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിൽ നിഗൂഢ ലക്ഷ്യങ്ങളാണുള്ളത്. പാർലമെന്‍ററി പാർട്ടി ലീഡർ ബി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജി. രാജീവ് കുമാർ, പി. രാമചന്ദ്രൻ പിള്ള, ആർ. വിജയൻപിള്ള, ശങ്കരൻ കുട്ടി നായർ, കെ. ഗോപി, അർച്ചന പ്രകാശ്, പി. പരമേശ്വരൻ പിള്ള, പി. പ്രകാശ്, സുഹൈർ വള്ളികുന്നം, ശിവപ്രസാദ്, സണ്ണി തടത്തിൽ, കെ.ബി. രാജ് മോഹൻ, രാജുമോൻ, ഇലഞ്ഞിക്കൽ രാധാകൃഷ്ണൻ, പുഷ്പാംഗദൻ, മോട്ടി, അനിത, അമ്പിളി, ലതിക, സുലൈമാൻ കുട്ടി, യൂസഫ്, തുളസി, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.