Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊച്ചി വാട്ടർ മെട്രോ:...

കൊച്ചി വാട്ടർ മെട്രോ: പ്രതീക്ഷയിൽ അരൂക്കുറ്റിയും

text_fields
bookmark_border
കൊച്ചി വാട്ടർ മെട്രോ: പ്രതീക്ഷയിൽ അരൂക്കുറ്റിയും
cancel
camera_alt

അരൂക്കുറ്റി ബോട്ട്​ ​െജട്ടി

അ​രൂ​ക്കു​റ്റി: ജ​നു​വ​രി​യി​ൽ ആ​ദ്യ​യാ​ത്ര ല​ക്ഷ്യ​മി​ട്ട്‌ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ കൊ​ച്ചി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ്ര​തീ​ക്ഷ.

ആ​റ്‌ കി.​മീ​റ്റ​റി​ൽ 15 റൂ​ട്ടി​ലാ​ണ് ജ​ല​മെ​ട്രോ സ​ർ​വി​സ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

വൈ​പ്പി​ൻ, വി​ലി​ങ്‌​ട​ൺ, ഇ​ട​ക്കൊ​ച്ചി, കു​മ്പ​ളം, നെ​ട്ടൂ​ർ, വൈ​റ്റി​ല, ഏ​ലൂ​ർ, കാ​ക്ക​നാ​ട്, ബോ​ൾ​ഗാ​ട്ടി, മു​ള​വു​കാ​ട് തു​ട​ങ്ങി​യ ദ്വീ​പു​നി​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യേ​ക്കാ​വു​ന്ന ജ​ല​മെ​ട്രോ​യി​ൽ അ​രൂ​രും അ​രൂ​ക്കു​റ്റി​യും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ഈ ​പ​ഞ്ചാ​യ​ത്തു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം വി​ക​സ​ന​ത്തി​നും ‌ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ജ​ല​മെ​ട്രോ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് കാ​യ​ലി​െൻറ നാ​ടാ​യ ആ​ല​പ്പു​ഴ​യെ​കൂ​ടി ബ​ന്ധ​പ്പെ​ടു​ത്തി​ക്കൂ​ടാ​യെ​ന്നാ​ണ്​ ആ​ല​പ്പു​ഴ നി​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ അ​രൂ​ക്കു​റ്റി​യെ​യെ​ങ്കി​ലും ജ​ല​മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​രൂ​ക്കു​റ്റി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്കു​വേ​ണ്ടി അ​രൂ​ക്കു​റ്റി കാ​യ​ലോ​ര​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന ബോ​ട്ട് ജെ​ട്ടി​യും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും ത​ൽ​ക്കാ​ലം ഇ​തി​ന്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​കൊ​ണ്ട് തീ​രു​മാ​നം എ​ടു​പ്പി​ക്ക​ണ​​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Water MetroArookutty
News Summary - Kochi Water Metro: arookutty in hope
Next Story