Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്കിന്‍റെ...

കേരള ബാങ്കിന്‍റെ പണയസ്വര്‍ണം മോഷണം: പൊ​ലീ​സ് കേസെടുത്തു

text_fields
bookmark_border
കേരള ബാങ്കിന്‍റെ പണയസ്വര്‍ണം മോഷണം:   പൊ​ലീ​സ് കേസെടുത്തു
cancel

ചേ​ര്‍ത്ത​ല: കേ​ര​ള ബാ​ങ്കി​ന്‍റെ വി​വി​ധ ശാ​ഖ​ക​ളി​ല്‍നി​ന്നും പ​ണ​യ​സ്വ​ര്‍ണം മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചേ​ര്‍ത്ത​ല,പ​ട്ട​ണ​ക്കാ​ട്, അ​ര്‍ത്തു​ങ്ക​ല്‍ പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കേ​ര​ള ബാ​ങ്കി​ന്‍റെ ചേ​ര്‍ത്ത​ല ഏ​രി​യ മാ​നേ​ജ​ര്‍ മീ​രാ​മാ​ത്യു​വി​നെ പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്ത​ത്.

ചേ​ര്‍ത്ത​ല​യി​ലെ ന​ട​ക്കാ​വ് ശാ​ഖ, പ്ര​ധാ​ന ശാ​ഖ, പ​ട്ട​ണ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ്വ​ര്‍ണം മോ​ഷ​ണം പോ​യ​ത്. ബാ​ങ്ക്ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഏ​രി​യ​മാ​നേ​ജ​ര്‍ മീ​ര മാ​ത്യു​വി​ലേ​ക്ക് സം​ശ​യം നീ​ണ്ട​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

സ്വ​ര്‍ണ​പ​ണ​യ ഉ​രു​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​താ​യാ​ണ് പ​രാ​തി.നാ​ലു​കേ​സു​ക​ളെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി ചേ​ര്‍ത്ത​ല ഡി​വൈ.​എ​സ്.​പി കെ.​വി. ബെ​ന്നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold TheftKerala Bank
News Summary - Kerala Bank's Pawn Gold Theft: Police registered a case
Next Story