കായംകുളം നഗരസഭയിൽ വിജിലൻസ് പരിശോധന
text_fieldsകായംകുളം: നഗരസഭയിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന. ഓഡിറ്റിലെ തനത് ഫണ്ടിലെ വ്യത്യാസമാണ് പരിശോധനക്ക് കാരണം. 2018-2019 കാലയളവിൽ തനത് ഫണ്ടിലേക്ക് നൽകിയ നാല് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയിരുന്നു. ഇത് കണക്കിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും തുക ഫണ്ടിൽ എത്തിയില്ല.
ഇതിന്റെ വിവരം ഓഡിറ്റ് വിഭാഗം വിജിലൻസിന് കൈമാറുകയായിരുന്നു. പ്രൊഫഷണൽ ടാക്സ് ഇനത്തിൽ ബാങ്ക്, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ടാക്സിന്റെ തുകയുടെ ചെക്കുകളാണ് മടങ്ങിയത്. തുടർന്നുള്ള വർഷങ്ങളിൽ സ്ഥാപനങ്ങൾ നഗരസഭക്ക് നൽകിയ തുക തനത് ഫണ്ടിൽ ഉൾപ്പെട്ടിരുന്നു. റെയിൽവേയിൽ നിന്നുള്ള 14,000 രൂപ മാത്രമാണ് ഇനി ലഭിക്കാനുള്ളത്.