Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകാഷ്യു ഫാക്ടറിയിൽ സമരം...

കാഷ്യു ഫാക്ടറിയിൽ സമരം ചെയ്ത തൊഴിലാളികളെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ക​ല്ലു​മൂ​ട് കാ​ഷ്യു ഫാ​ക്ട​റി​യി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്നു
cancel
camera_alt

ക​ല്ലു​മൂ​ട് കാ​ഷ്യു ഫാ​ക്ട​റി​യി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്നു

കാ​യം​കു​ളം: ക​ല്ലു​മൂ​ട് കാ​ഷ്യു ഫാ​ക്ട​റി​യി​ൽ എ​ട്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മാ​നേ​ജ്മെ​ന്റു​മാ​യി ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​മ​രം തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

12 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ശു​വ​ണ്ടി പ​രി​പ്പ് ഫാ​ക്ട​റി​ക്കു​ള്ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​പ്പ് ഇ​വി​ടെ നി​ന്നും മാ​റ്റു​ന്ന​തി​ന് ഫാ​ക്ട​റി മാ​നേ​ജ്മെൻറ് പൊ​ലീ​സ്​ സ​ഹാ​യം തേ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, ഇ.​എ​സ്.​ഐ, പി. ​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ക്കം ഉ​യ​ർ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​ഷ്യൂ ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ രാ​പ്പ​ക​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യെ​ങ്കി​ലും മ​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ൾ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​തും പ​രാ​ജ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cashew factoryworkersarrested
News Summary - The workers who went on strike at the cashew factory were arrested
Next Story