Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightമത്സരത്തിന്...

മത്സരത്തിന് കടുപ്പമേറെ; എന്നാലും ഞങ്ങൾ ജയിക്കും

text_fields
bookmark_border
മത്സരത്തിന് കടുപ്പമേറെ; എന്നാലും ഞങ്ങൾ ജയിക്കും
cancel
camera_alt

ഇ​ലി​പ്പ​ക്കു​ള​ത്തെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് സ്ഥ​ല​ത്തെ രാ​ഷ്ട്രീ​യ ച​ർ​ച്ച

കാ​യം​കു​ളം: പോ​ളിം​ഗ് ദി​നം അ​ടു​ക്കു​ന്ന​തോ​ടെ നാ​ലാ​ൾ കൂ​ടു​ന്നി​ട​ത്തൊ​ക്കെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ക്ക് ക​ടു​പ്പ​മേ​റു​ക​യാ​ണ്. ഇ​ലി​പ്പ​ക്കു​ളം ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ലും നി​റ​ഞ്ഞു​നി​ന്ന​ത് ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ സാ​ധ്യ​ത തേ​ട​ലു​ക​ളാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗ​വും സി.​പി.​എം നേ​താ​വു​മാ​യ എ.​എം. ഹാ​ഷി​റും കോ​ൺ​ഗ്ര​സു​കാ​ര​നാ​യ അ​ഡ്വ. എ​ൻ.​എം. ന​സീ​റു​മാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ന​ല്ല മ​ത്സ​രം ന​ട​ക്കു​ന്ന​താ​യാ​ണ് ഇ​രു​വ​രു​ടെ​യും വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ലും യു. ​പ്ര​തി​ഭ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന ഹാ​ഷി​റി​ന്റെ വാ​ദ​ത്തെ അ​ങ്ങ​ന​ങ്ങ് വ​ക​വെ​ച്ച് ന​ൽ​കാ​ൻ ന​സീ​ർ ത​യ്യാ​റാ​യി​ല്ല. ച​ർ​ച്ച ചൂ​ട് പി​ടി​ച്ച​പ്പോ​ഴേ​ക്കും ഹാ​ഷി​റി​ന് പോ​കേ​ണ്ടി വ​ന്നു.

പ്ര​തി​ഭ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം രാ​വി​ലെ കോ​യി​ക്ക​ൽ ച​ന്ത​യി​ൽ ന​ട​ന്ന ജി.​എ​സ്. പ്ര​ദീ​പി​ന്‍റെ അ​ശ്വ​മേ​ധം പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച ശേ​ഷ​മാ​ണ് ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സു​കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ദി​യ​യും ഇ​തി​നി​ട​യി​ൽ ഒ​പ്പം കൂ​ടി. ഭ​ക്ഷ​ണ ശേ​ഷം ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി​യ കാ​വ​നാ​ട് ബ​ഷീ​ർ, അ​ഡ്വ. ഇ. ​നാ​സ​ർ, സ​ലീ​ൽ ഇ​ല്ലി​ക്കു​ളം, റ​ഷീ​ദ് മ​ണ്ണാ​മ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് തു​ട​ർ​ന്ന് ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യ​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ന്ന് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കും ച​ർ​ച്ച വ​ഴി​മാ​റി.

കാ​യം​കു​ള​ത്ത് ഫു​ട് വെ​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന റ​ഷീ​ദി​നാ​ക​ട്ടെ മ​ണ്ഡ​ല​ത്തി​ൽ ആ​ര് ജ​യി​ക്കു​മെ​ന്ന​തി​ലാ​ണ് ആ​കാം​ക്ഷ. ത​ന്റെ​യു​ള്ളി​ലു​ള്ള രാ​ഷ്ട്രീ​യം പ​റ​യാ​തെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​നു​ള്ള ആ​കാം​ക്ഷ പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ട​യി​ൽ വ​രു​ന്ന​വ​ർ ര​ണ്ട് പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ​യും സാ​ധ്യ​ത പ​റ​യു​ന്ന​താ​യി റ​ഷീ​ദ് പ​റ​ഞ്ഞു. 10 വ​ർ​ഷ​ത്തെ ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തി​ഭ അ​നു​കൂ​ലി​ക​ൾ പ​റ​യു​ന്ന​ത്. മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ചി​ട്ടും അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ലി​ജു​വി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും പ​ല​രും പ്ര​ക​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ ശ്ര​ദ്ധേ​യ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ ലി​ജു അ​വ​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​ന​ല്ലാ​യെ​ന്ന​താ​ണ് ഇ​ക്കൂ​ട്ട​രു​ടെ അ​ഭി​പ്രാ​യ​മെ​ന്ന് റ​ഷീ​ദ് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​ഭ​യെ പോ​ലാ​രാ​ളെ തോ​ൽ​പ്പി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് വാ​ദം.

മു​ക​ൾ​ത്ത​ട്ടി​ലെ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക​പ്പു​റം താ​ഴെ ത​ട്ടി​ൽ പ​ഴ​യ​ത് പോ​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലാ​യെ​ന്നാ​ണ് പൊ​തു​വി​ലെ വി​ല​യി​രു​ത്ത​ൽ. അ​ടി​ത്ത​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും പി​ന്നി​ലാ​ണ്. ഇ​ത് ട്രെൻറ് അ​റി​യു​ന്ന​തി​നും കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും ത​ട​സ്സ​മാ​കു​ന്ന​താ​യാ​ണ് പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം.

ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തി​നു​ള്ള അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ തേ​ടു​ക​യെ​ന്ന​താ​ണ് ച​ർ​ച്ച​ക​ളി​ലൂ​ടെ ഓ​രോ കൂ​ട്ട​രും ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക വി​ജ​യ സാ​ധ്യ​ത​ക​ൾ​ക്ക് ഒ​പ്പം സം​സ്ഥാ​ന​ത്തെ ഭ​ര​ണ മാ​റ്റ സാ​ധ്യ​ത​ക​ളും ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ന്നു​ണ്ട്. ഗൗ​ര​വ​മാ​യ രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​ങ്ങ​ൾ​ക്ക​പ്പു​റം സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും ഇ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ തെ​ളി​ഞ്ഞു കാ​ണാ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​നാ​യി ച​ട​ങ്ങ് ന​ട​ക്കു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്ന ഇ​ട​വ​ഴി​യി​ൽ ഇ​രു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ബോ​ർ​ഡു​ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ സ്ഥാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamAlappuzhaKerala Assembly Election 2026
News Summary - The competition is tough; but we will win.
Next Story