Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightക്ഷേത്രവിഗ്രഹം...

ക്ഷേത്രവിഗ്രഹം അടിച്ചുതകർത്തു: പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി

text_fields
bookmark_border
ക്ഷേത്രവിഗ്രഹം അടിച്ചുതകർത്തു: പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി
cancel
camera_alt

എ​രു​വ കോ​യി​ക്ക​പ്പ​ടി പ​ള്ളി​യ​റ​ക്കാ​വ് നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ

കാ​യം​കു​ളം: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം അ​ടി​ച്ചു​ത​ക​ർ​ത്ത​യാ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി. പ​ത്തി​യൂ​ർ സ്വ​ദേ​ശി സാം​ബ​ശി​വ​നാ​ണ് (63) വി​ഗ്ര​ഹം ത​ക​ർ​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ​ത്. എ​രു​വ കോ​യി​ക്ക​പ്പ​ടി പ​ള്ളി​യ​റ​ക്കാ​വ് നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ളാ​ണ് പാ​റ​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ്​ സം​ഭ​വം. സ​മീ​പ​ത്തെ ആ​ൽ​ത്ത​റ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പെ​ട്ടെ​ന്നാ​ണ്​ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി വി​ഗ്ര​ഹ​ങ്ങ​ൾ ത​ക​ർ​ത്ത​ത്.

തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു​വെ​ച്ചു. കാ​യം​കു​ളം പൊ​ലീ​സെ​ത്തി ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

രാ​ത്രി​യോ​ടെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ​ത്തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeTemple idol
News Summary - Temple idol vandalized: The locals handed over the accused to the police
Next Story