Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightനിശബ്ദദിനത്തിൽ...

നിശബ്ദദിനത്തിൽ പ്രകമ്പനവുമായി സോഷ്യൽ മീഡിയ​

text_fields
bookmark_border
നിശബ്ദദിനത്തിൽ പ്രകമ്പനവുമായി സോഷ്യൽ മീഡിയ​
cancel
camera_alt

1.നി​ശ​ബ്ദ പ്ര​ച​ര​ണ ദി​ന​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വീ​ട് ക​യ​റു​ന്നു, 2.നി​ശ​ബ്ദ പ്ര​ച​ര​ണ ദി​ന​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വീ​ട് ക​യ​റു​ന്നു

കാ​യം​കു​ളം: നി​ശ​ബ്ദ പ്ര​ച​ര​ണ ദി​ന​ത്തി​ൽ ശ​ബ​ദ്കോ​ലാ​ഹ​ല​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വേ​ശ​പ്പോ​ര്. എ​തി​രാ​ളി​ക​ളെ അ​ടി​ച്ചി​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യ​ത്.

കൊ​ണ്ടും കൊ​ടു​ത്തും ഇ​രു​പ​ക്ഷ​മാ​യി ചേ​രി​തി​രി​ഞ്ഞ​തോ​ടെ തെ​രു​വു​ക​ളെ​ക്കാ​ൾ ആ​വേ​ശ പ്ര​ച​ര​ണ ഇ​ട​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​ങ്ങ​ൾ മാ​റി.

വീ​ടു​ക​യ​റി പ​റ​ഞ്ഞി​രു​ന്ന കാ​മ്പ​യി​ൻ രീ​തി​ക്ക് പ​ക​ര​മാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളെ ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മു​ന്ന​ണി​ക​ൾ​ക്കാ​യി. നേ​ട്ട​ങ്ങ​ളും കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളു​മെ​ല്ലാം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള ഇ​ട​മാ​യി മാ​റി​യ ന​വ​മാ​ധ്യ​മ പ്ലാ​റ്റു​ഫോ​മു​ക​ളി​ൽ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലാ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി. പ​ന്ത​യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ക​ളി​യാ​ക്ക​ലും അ​തി​രു​വി​ടു​ന്ന അ​വ​സ്ഥ പ​ല​പ്പോ​ഴും പ്ര​കോ​പ​ന​ത്തി​നും കാ​ര​ണ​മാ​യി. വി​ക​സ​ന നേ​ട്ട​ങ്ങ​ളു​യ​ർ​ത്തി​യ ഇ​ട​ത് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യു​ടെ പ​ക്ഷ​ത്തെ വി​ക​സ​ന​മി​ല്ലാ​യ്മ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു വി​ഭാ​ഗം നേ​രി​ട്ട​ത്. വി​ക​സ​ന​ങ്ങ​ളു​ടെ റീ​ലു​ക​ളു​മാ​യി ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ ക​ളം പി​ടി​ച്ച​പ്പോ​ൾ വി​ക​സ​ന​മി​ല്ലാ​യ്മ​ക​ളു​ടെ​യും പോ​രാ​യ്മ​ക​ളു​ടെ​യും റീ​ലു​ക​ളു​മാ​യി യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​രോ​ധം തീ​ർ​ത്തു.

ഇ​തി​നി​ടെ ചാ​ഞ്ചാ​ടി നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ൾ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​നു​ള്ള അ​വ​സാ​ന അ​ട​വു​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും നി​ശ​ബ്ദ പ്ര​ച​ര​ണ ദി​ന​ത്തി​ലും മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

വി​ല​യി​രു​ത്ത​ലി​ൽ മ​ന​സി​ലാ​യ പോ​രാ​യ്ക​ൾ നി​ക​ത്താ​നാ​യി വി​ശ്ര​മ​ര​ഹി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും കാ​ഴ്ച​വെ​ച്ച​ത്. ഇ​തി​നി​ട​യി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും മ​ര​ണ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ക്കാ​നും സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​യം ക​ണ്ടെ​ത്തി. ഇ​ട​ത് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വും മ​ണ്ഡ​ല​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഓ​ടി​യെ​ത്തി​യി​രു​ന്നു. ഫോ​ണി​ലൂ​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രു​മാ​യും ഇ​രു​വ​രും സം​സാ​രി​ച്ചു. പ്ര​വ​ർ​ത്ത​ക​രാ​ക​ട്ടെ ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം വീ​ടു​ക​ൾ ക​യ​റി വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര പ്ര​തീ​തി സൃ​ഷ്ടി​ച്ച മ​ണ്ഡ​ല​ത്തി​ൽ ഇ​രു​കൂ​ട്ട​രും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. പ​ത്തി​യൂ​ർ, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി പ്ര​തി​ഭ​യു​ടെ പ്ര​തീ​ക്ഷ.

ഇ​തോ​ടൊ​പ്പം ഭ​ര​ണി​ക്കാ​വ്, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടി അ​നു​കൂ​ല​മാ​യാ​ൽ ഹാ​ട്രി​ക് വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ് ഇ​ട​ത് ക​ണ​ക്ക് കൂ​ട്ട​ൽ. ന​ഗ​ര​ത്തി​ലും കൃ​ഷ്ണ​പു​ര​ത്തും ല​ഭി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ജു​വി​ന്‍റെ പ്ര​തീ​ക്ഷ. ക​ണ്ട​ല്ലൂ​രും ദേ​വി​കു​ള​ങ്ങ​ര​യും ഭ​ര​ണി​ക്കാ​വും ഇ​ക്കു​റി കൈ​വി​ടി​ല്ലെ​ന്നും യു.​ഡി.​എ​ഫ് ക്യാ​മ്പ് വി​ല​യി​രു​ത്തു​ന്നു. ഇ​തോെ​ടാ​പ്പം ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലും പ​ത്തി​യൂ​രി​ലും പ​ഴ​യ സ്ഥി​തി​യി​ൽ ഇ​ട​തു​പ​ക്ഷം മു​ന്നേ​റി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ത​മ്പി മേ​ട്ടു​ത​റ നേ​ടു​ന്ന വോ​ട്ടു​ക​ൾ ഇ​രു​പ​ക്ഷ​ത്തും ആ​ശ​ങ്ക​ക്ക് കാ​ര​ണ​മാ​ണ്. പി​ടി​ക്കു​ന്ന​തും പി​ടി​ക്കാ​ത്ത​തു​മാ​യ വോ​ട്ടു​ക​ൾ ആ​രെ ബാ​ധി​ക്കു​മെ​ന്ന​താ​ണ് ക​ണ​ക്കു​ക​ളെ തെ​റ്റി​ക്കു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ ന​ട​ത്തി​യ മു​ന്നേ​റ്റം ത​ദ്ദേ​ശ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് മ​റി​ക​ട​ന്നെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ൽ അ​തെ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​താ​ണ് വി​ശ​ക​ല​ന​ക്കാ​രെ കു​ഴ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamSocial MediaKerala Assembly Election 2026
News Summary - Social media buzzes on the Day of Silence
Next Story