തെരുവുനായ് ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു; വീട്ടിലേക്ക് പാഞ്ഞുകയറി ബാലികയെ ആക്രമിച്ചു
text_fieldsതെരുവുനായുടെ കടിയേറ്റ കായംകുളം മൂന്നുപുരക്കൽ നൂറയെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോൾ
കായംകുളം (ആലപ്പുഴ): വീട്ടിനകത്തേക്ക് ഒാടി കയറിയ തെരുവുനായുടെ ആക്രമണത്തിൽ പിതാവിന് ഒപ്പമിരുന്ന കുഞ്ഞിന് സാരമായ പരിക്ക്. നായയുടെ കടിയേൽക്കാതെ വൃദ്ധപിതാവിനെ മകൻ സാഹസികമായി രക്ഷപ്പെടുത്തി.
വിവിധ ഭാഗങ്ങളിലായി ഏഴോളം പേർക്ക് നായുടെ കടിയേറ്റു. കായംകുളം മൂന്നുപുരക്കൽ നിസ്താറിെൻറ വീട്ടിലേക്ക് ഓടിക്കയറിയ നായ് മകൾ നൂറയെ (ഏഴ്) ആക്രമിച്ചു. നിസ്താറും പിതാവ് ഹംസയും (74) നൂറയുമൊത്ത് ഹാളിലിരിക്കുേമ്പാഴാണ് ബുധനാഴ്ച വൈകീേട്ടാടെ നായ് വീട്ടിലേക്ക് ഒാടിക്കയറിയത്.
കൈക്ക് കടിയേറ്റ നൂറ കസേരയിലേക്ക് ഒാടിക്കയറിയപ്പോൾ പുറത്തും കടിക്കുകയായിരുന്നു. ഇതിനിടെ ഹംസയുടെ നേരെ തിരിഞ്ഞപ്പോൾ നിസ്താർ കോരിയെടുത്ത് അകത്തേക്ക് മാറ്റിയതിനാലാണ് രക്ഷപ്പെട്ടത്.
കൊറ്റുകുളങ്ങര എരുവ വാഴപ്പള്ളിൽ സുബൈദ (55), എരുവ കടവിൽ സരസമ്മ (77), തോപ്പിൽ കിഴക്കതിൽ രാധാമണി (57), മോഹനാലയം മോഹൻ (65), പനമൂട്ടിൽ തറയിൽ മായ (45), രാധാകൃഷ്ണൻ (55) എന്നിവർക്കാണ് പിന്നീട് കടിയേറ്റത്. ഇവരെയെല്ലാം കായംകുളം ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

