Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightപുതുപ്പള്ളിഗ്രാമം...

പുതുപ്പള്ളിഗ്രാമം കണ്ണീർക്കയമായി

text_fields
bookmark_border
പുതുപ്പള്ളിഗ്രാമം കണ്ണീർക്കയമായി
cancel
camera_alt

അനിൽ പനച്ചൂരാ​െൻറ വീടിനുമുന്നിൽ സ്ഥാപിച്ച ചിത്രത്തിന് മുന്നിൽ നാട്ടുകാർ

കായംകുളം: സിനിമാലോകത്തിലെ മാസ്മരികതയിലും നാട്ടിൻപുറത്തുകാരനായി ജീവിച്ച പ്രിയകവിയുടെ വിയോഗത്തിൽ വേദനയോടെ പുതുപ്പള്ളി ഗ്രാമം. വിദ്യാർഥി, രാഷ്​ട്രീയക്കാരൻ, സന്യാസി, അഭിഭാഷകൻ, കവി, സിനിമാപ്രവർത്തകൻ തുടങ്ങി ഒാരോ വേഷപ്പകർച്ചയിലും നാടും നാട്ടുകാരും പനച്ചൂരാന് പ്രിയപ്പെട്ടതായിരുന്നു.

ഇണങ്ങുന്നവരോട് വേഗത്തിൽ പിണങ്ങുന്ന കലഹപ്രിയനായിരിക്കുേമ്പാഴും സൗഹാർദ സദസ്സുകൾ ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച കവി ത​െൻറ ഗാനത്തിലെന്നപോലെ വ്യത്യസ്​തനായിരുന്നു. സ്വദേശത്തുള്ളപ്പോൾ നാട്ടുവഴികളിലും ക്ഷേത്രവളപ്പിലും ചായക്കടകളിലും സജീവമായിരുന്നു പനച്ചൂരാൻ. ലോക്ഡൗൺകാലം നാട്ടിലും വീട്ടിലുമായി ഒറ്റപ്പെട്ടപ്പോൾ അറ്റുപോയ പല സൗഹൃദങ്ങളും കോർത്തിണക്കുന്നതിലും ശ്രദ്ധയൂന്നി.

രാഷ്​ട്രീയ നിലപാടുകളിലെ വൈരുധ്യസമീപനങ്ങളും ഏറെ ചർച്ചയായിരുന്നു. കമ്യൂണിസ്​റ്റുകാരനായി വളർന്ന് സംഘ്പരിവാർ ആശയക്കാരനായി മാറിയതിലെ വൈരുധ്യമാണ് സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുന്നത്. കുടുംബത്തിലെ കമ്യൂണിസ്​റ്റ്​ പാരമ്പര്യവും വിദ്യാർഥി ജീവിതത്തിലെ കമ്യൂണിസ്​റ്റ്​ ആശയവും മനസ്സിൽ സൂക്ഷിച്ചതാണ് 'ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം' എന്നുതുടങ്ങുന്ന വിപ്ലവ കവിതക്ക് കാരണമായതെന്നും സംഘ് മനസ്സാണ് 'പ്രണയം നടിച്ച് ജിഹാദ് പൊൻ മാരീചനായി വരുന്നു' എന്ന സംഘ്പരിവാർ ജാഥയിലെ കവിതക്ക് കാരണമായതെന്നുമുള്ള ചർച്ചയാണ് നിറയുന്നത്.

ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ പിൻതലമുറക്കാരനാണ്​ അനിൽ. സാമൂഹിക അസമത്വങ്ങൾ​െക്കതിരെ പൊരുതിയ ആറാട്ടുപുഴ വേലായുധപ്പണിക്കരും അദ്ദേഹത്തി​െൻറ പൂർവികരായിരുന്നു. പണിക്കരെക്കുറിച്ച്​ ഒരു ചരിത്രസിനിമ ചെയ്യാനുള്ള ഗവേഷണത്തിനിടെയാണ്​ മരണം അനിലിനെ തട്ടിയെടുത്തത്​. കവിത്വമനസ്സിലെ കലഹസ്വഭാവം കുടുംബത്തിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. അമ്മയുമായുള്ള കേസ് ഒത്തുതീർപ്പാക്കുന്നതിനും ഇതാണ് തടസ്സമായത്. സ്നേഹിച്ചും കലഹിച്ചും ഗ്രാമത്തിൽ നിറഞ്ഞുനിന്ന സുഹൃത്തിനെ അവസാനമായി കാണാനാകുന്നില്ലല്ലോയെന്ന സങ്കടമായിരുന്നു ഏവർക്കും. വീടിനുമുന്നിലെ വഴിയോരത്ത് സ്ഥാപിച്ച ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഇവർ പ്രിയ സ്നേഹിതന് വിടനൽകിയത്. സമൂഹത്തി​െൻറ വിവിധ മേഖലകളിലുള്ളവർ അനിൽ പനച്ചൂരാ​െൻറ ദേഹവിയോഗത്തിൽ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthuppallyAnil Panachooran
News Summary - puthuppally village in sad
Next Story