Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് നന്നാക്കാൻ പ്രതിഷേധ സംഗമം

text_fields
bookmark_border
protest
cancel
camera_alt

രാജധാനി പറവൂർ ജങ്ഷൻ റോഡ് പുനർ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: നഗരസഭ , പത്തിയൂർ - കണ്ടല്ലൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രാജധാനി പറവൂർ ജംഗ്ഷൻ റോഡ് പുനർ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെറ്റൽ വിരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്തത് യാത്രക്കാരെ വലക്കു കയാണ്. എത്രയും വേഗം പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ സംഗമം രാജധാനി ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഷിജാർ ഞാവക്കാട്ട് അധ്യക്ഷത വഹിച്ചു. ആർ. ഭദ്രൻ, അമ്പിയിൽ രാജൻ പിള്ള, സന്തോഷ് വെളുത്തെടുത്ത്, ബി.എസ്. വേലായുധൻ പിള്ള, കെ. ഹാഷിം, സുരേഷ് കേളച്ചൻതറ, ബാബു ചെമ്പിലേത്ത്,പി.എൻ.ഗോപിനാഥ് രാഘവൻ, വിമൽകുമാർ, രമേശൻ , ബാബു പുതുക്കാട്ട് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - protest for road repair
Next Story