റോഡരികിലെ 'കുഴി' അപകടഭീഷണി
text_fieldsപ്രതാംഗമൂട് ഭാഗത്തെ അപകട ഭീഷണി ഉയർത്തുന്ന റോഡരികിലെ കുഴി
കായംകുളം: തിരക്കേറിയ റോഡിൽ ട്രാൻസ്ഫോർമറിനോട് ചേർന്ന കുഴി അപകട ഭീഷണി. പ്രതാംഗമൂട് ജങ്ഷനിലാണ് പരിസരവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായ കുഴിയുള്ളത്.
ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് രണ്ടാഴ്ച മുമ്പ് പൊട്ടിയിരുന്നു. ഇത് നന്നാക്കാൻ പൊളിച്ച കുഴിയാണ് മൂടാതെ പോയത്. കുഴിക്ക് ചുറ്റും കൂട്ടിയിട്ട പാറകൾ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും ഭീഷണിയാണ്.
സ്കൂൾ-കോളജ് വിദ്യാർഥികളടക്കം ആയിരങ്ങൾ യാത്രചെയ്യുന്ന റോഡിലെ കുഴി മൂടണമെന്ന ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കുഴിച്ചിട്ട കരാറുകാരനെയും നാട്ടുകാർ പലതവണ ബന്ധപ്പെട്ടിരുന്നു. വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.