റോഡു മധ്യത്തിൽ പാർക്ക് ചെയ്ത് പൊലീസ് പരിശോധന; ഇവർക്കാര് പെറ്റിയടിക്കുമെന്ന് നാട്ടുകാർ
text_fieldsകായംകുളം ലിങ്ക് റോഡിൽ പൊലീസ് പരിശോധന നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയനിലയിൽ
കായംകുളം (ആലപ്പുഴ): റോഡു മധ്യത്തിലുള്ള പൊലീസിന്റെ വാഹന പരിശോധനക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ലിങ്ക് റോഡിൽനിന്ന് പാർക്ക് ജംഗ്ഷനിലേക്കുള്ള തിരക്കേറിയ റോഡിൽ ഞായറാഴ് വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.
റോഡരികിൽ പാർക്ക് ചെയ്ത വാഹന ഉടമയിൽനിന്നും പിഴ ഈടാക്കാനായിട്ടാണ് പൊലീസ് ജീപ്പ് നിർത്തിയത്. തുടർന്ന് അതുവഴി വന്ന വാഹനങ്ങൾ എല്ലാം പരിശോധിക്കുകയായിരുന്നു.
ഇതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ളവ മുന്നോട്ട് പോകാനാകാതെ നിർത്തിയിടേണ്ടി വന്നു. ഗതാഗത തടസ്സത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ജീപ്പ് മാറ്റാൻ തയാറായത്.
ഇത്തരം രീതിയിലുള്ള പരിശോധന പതിവ് സംഭവമാണെന്ന് വ്യാപക ആക്ഷേപമുണ്ട്. ഇടറോഡുകളിൽ പതുങ്ങിനിന്നുള്ള പരിശോധന അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

