വീടുകയറി ആക്രമണം; ഗൃഹനാഥനും ചെറുമകനും പരിക്ക്
text_fieldsആക്രമണത്തില്‍ തകര്‍ന്ന ബാബുവിന്റെ വീടിന്റെ ജനല്‍ചില്ലകള്‍
കായംകുളം: വീടുകയറി ആക്രമണത്തിൽ ഗൃഹനാഥനും ചെറുമകനും പരിക്കേറ്റു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കരീലകുളങ്ങര സീനാസ് മൻസിൽ ബാബുവിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. ബാബുവിനും ചെറുമകൻ മുഹമ്മദ് യാസീനുമാണ് (14) പരിക്കേറ്റത്. മുഹമ്മദ് യാസീന്റെ കൈക്ക് പൊട്ടലുണ്ട്.
ബാബുവിന്റെ മാതാവ് ഹലീമക്കുഞ്ഞ് (90), ഭാര്യ സീനത്ത് എന്നിവർക്കും മര്‍ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ സംഘടിച്ചെത്തിയവർ ബാബുവിന്റെ വീടിന്റെ ജനൽ ചില്ലകൾ അടിച്ചുതകർത്തു. ബഹളം കേട്ട് ഇറങ്ങിവന്ന ബാബുവിനെ മർദിച്ചു. യാസിനെയും മറ്റുള്ളവരെയും സംഘം മർദിച്ചു. കരീലകുളങ്ങര പൊലീസ് കേസെടുത്തു.