കായംകുളം: വിഭാഗീയത പരിഹരിക്കുന്നതിലെ നേതൃവീഴ്ചയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കൂട്ടരാജി.
നിയോജ മണ്ഡലത്തിലെ 14 ഭാരവാഹികളടക്കം 65 ഓളം നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിട്ട് ജനാധിപത്യ കേരള കോൺഗ്രസിൽ ചേരുന്നത്. മുൻ നിയോജകമണ്ഡലം പ്രസിഡന്‍റും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ എൻ. സത്യന്‍റെ നേതൃത്വത്തിലാണ് നടപടി.