Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightമന്നത്ത്​ പത്മനാഭൻ...

മന്നത്ത്​ പത്മനാഭൻ സി.പി.എം സമ്മേളനത്തി​െൻറ പ്രചാരണനായകൻ

text_fields
bookmark_border
Mannath Padmanabhan photo is the campaign poster of the CPM convention
cancel
camera_alt

കണ്ടല്ലൂർ പറവൂർ മുക്കിൽ മന്നത്ത്​ പത്മനാഭ​െൻറ

ചിത്രം ഉൾപ്പെടുത്തി

സ്ഥാപിച്ച ഫ്ലക്​സ്​ ബോർഡ്

കാ​യം​കു​ളം: സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വ്​ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ൻ സി.​പി.​എം സ​മ്മേ​ള​ന പ്ര​ചാ​ര​ണ​നാ​യ​ക​ൻ. ഈ ​മാ​സം 17, 18,19 തീ​യ​തി​ക​ളി​ലെ സി.​പി.​എം കാ​യ​കു​ളം ഏ​രി​യ സ​മ്മേ​ള​ന​ത്തി​െൻറ ​പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി ക​ണ്ട​ല്ലൂ​ർ പ​റ​വൂ​ർ മു​ക്കി​ലാ​ണ്​ വി​മോ​ച​ന സ​മ​ര​നാ​യ​ക​ൻ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​െൻറ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ ഫ്ല​ക്​​സ്​ ബോ​ർ​ഡ്​ സ്ഥാ​പി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​ർ​ട്ടി​യും രം​ഗ​ത്തെ​ത്തി. ന​വോ​ത്ഥാ​ന നാ​യ​ക​ൻ എ​ന്ന​നി​ല​യി​ലാ​ണ് ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​ഞ്ഞു. വി​മോ​ച​ന സ​മ​ര​നാ​യ​ക​നെ പ്ര​ചാ​ര​ണ​ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി സി.​പി.​എ​മ്മി​ലും സ​ജീ​വ​ച​ർ​ച്ച​യാ​ണ്. ക​മ്യൂ​ണി​സ്​​റ്റു​കാ​രെ റ​ഷ്യ​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടും വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് വി​മോ​ച​ന​സ​മ​രം ന​യി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​െൻറ ചി​ത്രം പ്ര​ചാ​ര​ണ​ബോ​ർ​ഡി​ൽ ​െവ​ച്ച​താ​ണ്​ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​ത്.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും സ​ർ​ക്കാ​റു​മാ​യി പ​ര​സ്യ​മാ​യി കൊ​മ്പു​കോ​ർ​ത്ത എ​ൻ.​എ​സ്.​എ​സ്​ ഏ​റ്റ​വു​മൊ​ടു​വി​ൽ മു​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക സ​ർ​വേ​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ്​ ഉ​ന്ന​യി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ്​ പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കാ​യം​കു​ള​ത്തെ​ ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്​ സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​നെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ക്കി ഉ​യ​ർ​ത്തി​യു​ള്ള ബോ​ർ​ഡ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannath PadmanabhanCPM
News Summary - Mannath Padmanabhan photo is the campaign poster of the CPM convention
Next Story