രാസലഹരിയുമായി യുവാവ് പിടിയിൽ
text_fieldsഅൻവർഷ
കായംകുളം: നഗരത്തിലെ രാസലഹരി കച്ചവടത്തിലെ പ്രധാന കണ്ണിയായ യുവാവ് പൊലീസ് പിടിയിൽ. ചേരാവള്ളി പുളിമുട്ടിൽ കിഴക്കേതിൽ അൻവർഷായാണ് (പൊടിമോൻ 30) അറസ്റ്റിലായത്.
ഇയാളെ ചേരാവള്ളി എൽ.പി സ്കൂള്‍ ജങ്ഷന് സമീപത്ത് നിന്ന് 30 ഗ്രാം എം.ഡി.എം.എയുമായി ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നാണ് പിടികൂടിയത്. മാസങ്ങളായി ബംഗളൂരുവിൽ നിന്ന് രാസലഹരി നാട്ടിലെത്തിച്ച് വിൽപന നടത്തിവരികയായിരുന്നു.
നേരത്തെയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഹരി വിരുദ്ധ സ്ക്വാഡ് ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഡിവൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തിൽ സി.ഐ സുധിർ, എസ്.ഐ ഹാഷിം, സിവിൽ പൊലീസ് ഓഫിസർമാരായ റെജി, സുനിൽ, ബിനു, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

