Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightവിദേശ മദ്യവുമായി...

വിദേശ മദ്യവുമായി പിടിയിൽ

text_fields
bookmark_border
വിദേശ മദ്യവുമായി പിടിയിൽ
cancel
camera_alt

വിദേശ മദ്യവുമായി പിടിയിലായ ഉണ്ണിമോൻ

കായംകുളം: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 25 കുപ്പി ഇന്ത്യൻനിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കൽ തയ്യിൽ ഉണ്ണിമോനാണ് (33) എക്സൈസിന്റെ പിടിയിലായത്. കൃഷ്ണപുരം കൊട്ടാരത്തിന് വടക് ഭാഗത്ത് റേഞ്ച് സംഘവും ഇന്റലിജൻസ് വിഭാഗവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ബിവറേജ് വിൽപനകേന്ദ്രത്തിൽ നിന്നും കൂടുതൽ അളവിൽ മദ്യവുമായി ഓട്ടോ റിക്ഷയിൽ എത്തിയത്.

ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ബിവറേജിൽ നിന്നും പലപ്രാവിശ്യമായി വാങ്ങി മദ്യം കടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ജെ. കൊച്ചുകോശി , എം. അബ്ദുൽ ഷുക്കൂർ , സിവിൽ എക്സൈസ് ഓഫീസറൻമാരായ എസ്.എസ്. സിനുലാൽ, ആർ.എസ്. അഖിൽ , എസ്. സജീവ്, വി.കെ. രാജേഷ് കുമാർ , ശ്രീജ ,ഷൈനി നാരായണൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedforeign liquor
News Summary - man Arrested with foreign liquor
Next Story