Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightയാ​ത്ര​ക്കി​ടെ...

യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യാ​ൾ​ക്ക് ര​ക്ഷ​ക​രാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യാ​ൾ​ക്ക്  ര​ക്ഷ​ക​രാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മോ​ഹ​ൻ​ദാ​സി​നെ കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ

കാ​യം​കു​ളം: ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യാ​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ ര​ക്ഷ​യാ​യി. കൊ​ല്ല​ത്തു​നി​ന്ന് കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി മോ​ഹ​ൻ​ദാ​സി​നാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്തി​രു​ന്ന മോ​ഹ​ൻ​ദാ​സി​ന് ഓ​ച്ചി​റ പി​ന്നി​ട്ട​പ്പോ​ഴാ​യി​രു​ന്നു അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പ​ട്ട​ത്. വി​വ​രം ക​ണ്ട​ക്ട​ർ വി.​എ​സ്. ര​തീ​ഷ​നോ​ട് പ​റ​ഞ്ഞ​താ​ണ് ര​ക്ഷ​യാ​യ​ത്.

വി​വ​രം കേ​ട്ട ഡ്രൈ​വ​ർ ആ​ർ. ര​തീ​ഷും ഇ​തോ​ടെ അ​ല​ർ​ട്ടാ​യി. തു​ട​ർ​ന്ന് കെ.​പി.​എ.​സി​ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ ഇ​ല്ലാ​തി​രു​ന്ന​ത് ത​ട​സ്സ​മാ​യി. ഇ​തോ​ടെ​യാ​ണ് എ​ങ്ങും നി​ർ​ത്താ​തെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്. യ​ഥാ​സ​മ​യം പ​രി​ച​ര​ണം ല​ഭി​ച്ച മോ​ഹ​ൻ​ദാ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamKSRTCalapuzha newsKerala
News Summary - KSRTC employees rescue a passenger who experienced chest pain during a journey
Next Story