Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightഓണത്തിരക്കിൽ...

ഓണത്തിരക്കിൽ വീർപ്പുമുട്ടി കായംകുളം; ട്രാഫിക് സിഗ്നൽ ഓഫ് ചെയ്യണമെന്ന് ആവശ്യം

text_fields
bookmark_border
ഓണത്തിരക്കിൽ വീർപ്പുമുട്ടി കായംകുളം; ട്രാഫിക് സിഗ്നൽ ഓഫ് ചെയ്യണമെന്ന് ആവശ്യം
cancel
camera_alt

കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത തി​ര​ക്ക്

കാ​യം​കു​ളം: ഓ​ണ​വി​പ​ണി​യും ഉ​ത്സ​വ​ത്തി​ര​ക്കും കാ​ര​ണം കെ.​പി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ൽ സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ലി​ന്റെ അ​ശാ​സ്ത്രീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ടു​ന്നു.

​ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ നാ​ലി​ര​ട്ടി വാ​ഹ​ന​ങ്ങ​ളാ​ണ് എ​ത്തു​ന്ന്. എ​ന്നാ​ൽ, വാ​ഹ​ന​സാ​ന്ദ്ര​ത​യ്ക്ക് അ​നു​സ​രി​ച്ച് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. സി​ഗ്ന​ലി​ൽ ചു​വ​പ്പു ലൈ​റ്റ് തെ​ളി​യു​ന്ന​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജ​ങ്ഷ​ൻ വ​രെ നീ​ളു​ന്ന കൂ​റ്റ​ൻ വാ​ഹ​ന​നി​ര​യാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. മി​നി​റ്റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ടി വ​രു​ന്ന​ത് ന​ഗ​ര​ത്തെ പൂ​ർ​ണ​മാ​യും സ്തം​ഭി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ​നി​ല​വി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ്​ സ്റ്റേ​ഷ​ന് മു​ന്നി​ലെ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ൽ താ​ൽ​കാ​ലി​ക​മാ​യി ഓ​ഫാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം. പ​ക​രം പൊ​ലീ​സി​നെ​യോ ഹോം ​ഗാ​ർ​ഡു​മാ​രെ​യോ നേ​രി​ട്ട് വി​ന്യ​സി​ച്ച് റോ​ഡി​ലെ തി​ര​ക്കി​ന​നു​സ​രി​ച്ച് ഗ​താ​ഗ​തം മ​നു​ഷ്യ​നി​യ​ന്ത്ര​ണ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചാ​ൽ കു​രു​ക്കി​ന് വ​ലി​യൊ​ര​ള​വോ​ളം പ​രി​ഹാ​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഓ​ണ​ത്തി​ര​ക്ക് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യെ​ങ്കി​ലും സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര മാ​റ്റം വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamTraffic JamTraffic SignalOnam Rush
News Summary - Kayamkulam swells with Onam rush
Next Story