Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു

text_fields
bookmark_border
Maniyamma
cancel

കായംകുളം: മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്. പരിക്കേറ്റ ഏക മകൾ പാർവ്വതിയെ (23) ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.പി റോഡിൽ പൊലിസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞതോടെ മണിയമ്മ ലോറിക്കടിയിലേക്കും പാർവതി എതിർ ദിശയിലേക്കും വീഴുകയായിരുന്നു. ഉടൻ തന്നെ പൊലിസ് എത്തി ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam native died in accident
Next Story